പ​ത്ത​നാ​പു​രം താ​ലൂ​ക്ക് നി​ക്ഷേ​പ​ക സം​ഗ​മം; 2050 പു​തി​യ സം​രം​ഭ​ങ്ങ​ള്‍
Tuesday, January 24, 2023 1:01 AM IST
കൊല്ലം: ഒ​രു വ​ര്‍​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ്യ​വ​സാ​യ-​വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നാ​പു​രം താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ് പ​രി​ധി​യി​ല്‍ പു​തു​സം​രം​ഭ​ക​രെ പ​ങ്കെ​ടു​പ്പി​ച്ച്് താ​ലൂ​ക്ക്ത​ല നി​ക്ഷേ​പ​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പു​ന​ലൂ​ര്‍ കു​മാ​ര്‍ പാ​ല​സി​ല്‍ പി. ​എ​സ്. സു​പാ​ല്‍ എംഎ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 11,358 സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നാ​യി. പു​ന​ലൂ​ര്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ന്ന പ​ത്ത​നാ​പു​രം താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ് പ​രി​ധി​യി​ല്‍ 2050 സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​പി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി. വ​സ​ന്ത ര​ഞ്ജ​ന്‍, പി.​എ അ​ന​സ്, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.