ലി​ഫ്റ്റ് ത​ക​ർ​ന്ന് ചി​കി​ത്സ​യി​ൽ ഇ​രു​ന്ന​ വയോധികൻ മ​രി​ച്ചു
Tuesday, January 24, 2023 1:15 AM IST
കൊ​ല്ലം: നി​ർ​മാ​ണം ന​ട​ന്നു കൊ​ണ്ടി​രു​ന്ന ഹോ​ട്ട​ല്‍ കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റ് പൊ​ട്ടി വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ള്‍ മ​രി​ച്ചു. പ​ര​വൂ​ര്‍ കോ​ട്ട​പ്പു​റം സ്വീ​റ്റ് ഹോ​മി​ല്‍ മി​സ്ഹാ​ബു​ദീ​ന്‍ (84) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച ക​ഴി​ഞ്ഞ് 3.40 ന് ​ആ​യി​രു​ന്നു സം​ഭ​വം.

അ​പ​ക​ട​ത്തി​ല്‍ ഏ​ഴു പേ​ര്‍​ക്കാ​യി​രു​ന്നു പ​രി​ക്കേ​റ്റി​രു​ന്ന​ത്. ഹോ​ട്ട​ല്‍ ഉ​ട​മ​ക​ളി​ല്‍ ഒ​രാ​ളാ​യ കൊ​ട്ടി​യം ഉ​മ​യ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി, പ​റ​ക്കു​ളം സ്വ​ദേ​ശി റെ​ജി എ​ന്നി​വ​രു​ടെ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. റെ​ജി​യു​ടെ മൂ​ത്ത​ച്ഛ​നാ​ണ് മി​സ്ബാ​ഹു​ദീ​ന്‍. ബു​ന്ധു​ക്ക​ളാ​യ ഷൈ​ല (55), റി​യാ​സ്, സ​പ്ന, റോ​ഷ്നി, ബി​സി​ന​സ് ന​ട​ത്തി​പ്പു​കാ​രി​ല്‍ ഒ​രാ​ളാ​യ കൊ​ല്ല സ്വ​ദേ​ശി അ​നീ​ഷ് എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.​

കൊ​ല്ലം ബീ​ച്ച് റോ​ഡി​ലു​ള്ള റാ​ഹ​ത്ത് ഹോ​ട്ട​ലി​ന്‍റെ പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ടം കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ര്‍. കെ​ട്ടി​ട​ത്തി​ന്‍റെ പി​ന്നി​ലു​ള്ള സ​ര്‍​വീ​സ് ലി​ഫ്റ്റി​ല്‍ ക​യ​റി ഒ​ന്നാം നി​ല​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് റോ​പ്പ് പൊ​ട്ടി അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മി​സ്ബാ​ഹു​ദീ​ന്‍റെ സം​സ്കാ​രം ഇ​ന്ന് 10.30 ന് ​ന​ട​ക്കും. മ​ക്ക​ള്‍: ത​നി​മ, ഷാ​ജി, ഷൈ​ല, ബി​ന്ദു. മ​രു​മ​ക്ക​ള്‍: സാ​ദി​ഖ്, നി​സാ​ര്‍, മ​ണ്‍​സൂ​ര്‍, ഫൈ​സി.