പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
1261893
Tuesday, January 24, 2023 10:58 PM IST
കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യ്ത കേസിൽ യുവാവ് പിടിയിൽ.
മലപ്പുറം അത്താണിയിൽ പൊറ്റയിൽ ഹൗസിൽ അജീഷ്(23) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ പ്രതി കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തി പെണ്‍കുട്ടിയുമായി കടന്ന് കളയുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാവ് നൽകിയ പരാതിയിൽ ഇരവിപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
മെഡിക്കൽ പരിശോധനയിൽ ഇയാൾ നിരവധി തവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. ഇരവിപുരം പോലീസ് ഇൻസ്പെക്ടർ അജിത്ത്കുമാറിന്റെ നിർദേശപ്രകാരം എസ്ഐ സുനിൽകുമാർ, എഎസ്ഐ സിദ്ദിഖ്, വനിതാ സിപിഒമാരായ ആശ, ശോഭ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.