കുളങ്ങര രോഹിണി ഉത്സവത്തിനു തുടക്കം
1262214
Wednesday, January 25, 2023 11:24 PM IST
കൊല്ലം: വടക്കേവിള മലയാളനഗര് കുളങ്ങര പാണ്ഡ്യാംമൂട് ദുര്‍ഗാദേവീ ക്ഷേത്രത്തിലെ രോഹിണി ഉത്സവത്തിന് തുടക്കമായി. 31ന് ആറാട്ടോടെ സമാപിക്കും.
ഇന്നു രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് അഖണ്ഡനാമം, 10നു ശീവേലി എഴുന്നള്ളത്ത്, ഉച്ചയ്ക്ക് 12 ന് അന്നദാനം എന്നിവ നടക്കും. നാളെ രാത്രി ഏഴിന് പുഷ്പാഭിഷേകം, 8.30ന് പേയ്ക്ക് ഊട്ട്.
29ന് രാവിലെ ആറിന് കുളങ്ങര പൊങ്കല്‍, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി ഏഴിന് പുഷ്പാഭിഷേകം, 20ന് രാത്രി എട്ടിന് സര്‍പ്പപൂജയും കളമെഴുത്തും പാട്ടും, 31ന് രാവിലെ 10ന് നവകുംഭകലശം, വൈകുന്നേരം ആറിന് നാഗസ്വരകച്ചേരി, 6.30ന് ഗോപാലശേരി ക്ഷേത്രത്തില്‍ നിന്നു വിളക്കെടുപ്പും താലപ്പൊലിയും ആരംഭിച്ച് ഗുരുമന്ദിരം ജംഗ്ഷൻ വഴി ക്ഷേത്രത്തില്‍ സമാപിക്കും. എട്ടിന് സേവ, 10ന് ആറാട്ട്, തുടര്‍ന്ന് കൊടിയിറക്ക്.