തഴവ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് നിർമാണം: സ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർ
1262223
Wednesday, January 25, 2023 11:27 PM IST
കൊല്ലം: തഴവ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് നിർമാണവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി ഐഎച്ച്ആർഡി കോളജിനോട് ചേർന്ന് ഏറ്റെടുത്ത സ്ഥലം ജില്ലാ കളക്ടർ അഫ്സാന പർവീൺ സന്ദർശിച്ചു. കെട്ടിട നിർമാണ ചട്ടത്തിൽ നിഷ്കർഷിച്ചിട്ടുള്ള ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന്റെ അനുമതി ലഭ്യമാക്കുന്നതിന് അധികൃതരുമായി ചർച്ച നടത്തുമെന്ന് പറഞ്ഞു.
നിലവിൽ പരിമിതമായ സൗകര്യങ്ങളുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളജും ജില്ലാ കളക്ടർ സന്ദർശിച്ചു. കോളജിന്റെ എൻഒസി ലഭിച്ചാൽ ഉടൻ കിഫ്ബിയുടെ അനുമതി നേടി നിർമാണം ആരംഭിക്കാൻ കഴിയുമെന്ന് സി. ആർ മഹേഷ് എംഎൽഎ പറഞ്ഞു.
കരുനാഗപ്പള്ളി ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണ പുരോഗതിയും പരിശോധിച്ചു. ഓഗസ്റ്റോടെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് പിഡബ്ല്യുഡി അധികൃതർ അറിയിച്ചു.
എൽആർ ഡെപ്യൂട്ടി കളക്ടർ ജയശ്രീ, തഹസിൽദാർ ഷിബു പോൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.