ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം:​ പ്രേ​മ​ച​ന്ദ്ര​ന്‍
Friday, January 27, 2023 11:14 PM IST
ച​വ​റ : പോ​ലീ​സി​ന്‍റെ മാ​ന​സി​ക സ​മ്മ​ര്‍​ദം കാ​ര​ണം ആ​ത്മ​ഹ​ത്യ ചെ​യ്ത യു​വാ​വി​ന് നീ​തി കി​ട്ടു​ന്ന ത​ര​ത്തി​ല്‍ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​ക​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എംപി ആ​വ​ശ്യ​പ്പെ​ട്ടു. ​ച​വ​റ എ​സ്​എ​ച്ച്ഒ​യു​ടെ മു​റി​യി​ല്‍ അ​ശ്വ​ന്തി​നെ ഭീ​ഷണി​പ്പെ​ടു​ത്തു​ക​യും ഫോ​ണ്‍ വാ​ങ്ങി വെ​യ്ക്കു​ക​യും ചെ​യ്ത​തി​ന്‍റെ മാ​ന​സി​കാ​ഘാ​ത​ത്തി​ലാ​ണ് ഒ​രു യു​വാ​വി​ന്‍റെ ജീ​വ​ന്‍ ഇ​ല്ലാ​താ​യ​തെന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ന​യ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി ചി​ല പോ​ലീ​സു​കാ​ര്‍
പ്ര​വ​ര്‍​ത്തി​ക്കു​ന്നു:​ ഡിവൈഎ​ഫ്ഐ

​ച​വ​റ : ഇ​ട​തു പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ പോ​ലി​സ് ന​യ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡിവൈഎ​ഫ് ഐ ​ച​വ​റ ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​ സ​ര്‍​ക്കാ​രി​ന്‍റെ ന​ല്ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​തി​രെ വെ​ല്ലു​വി​ളി​ക്കു​ന്ന ചി​ല പോ​ലീ​സു​കാ​രാ​ണ് എ​ല്ലാ പ്ര​ശ്‌​ന​ത്തി​നും വ​ഴി വെ​ക്കു​ന്ന​ത്. ഇ​ത്ത​ര​ക്കാ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണം എ​ന്നും നേ​താ​ക്ക​ള്‍ പ്ര​സ്താ​വ​ന​യി​ലൂ​ടെ ആവശ്യപ്പെട്ടു.

ഉത്സവ ആലോചനായോഗം നാളെ

ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവ ആലോചനായോഗം നാളെ വൈകുന്നേരം നാലിന് ക്ഷേത്രകലാവേദി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.