ബ്രൂ​ക്ക് ഇ​ന്‍റർ​നാ​ഷ​ണ​ൽ സ്കൂളിൽ വി​ജ്ഞാ​ന കൗ​തു​ക പ്ര​പ​ഞ്ചം ഒരുക്കി
Friday, January 27, 2023 11:55 PM IST
ശാ​സ്താം കോ​ട്ട: കു​ട്ടി​ക​ളു​ടെ വൈ​ജ്ഞാ​നി​ക​വും സ​ർ​ഗാ​ത്മ​ക​വു​മാ​യ ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി ശാ​സ്താം കോ​ട്ട ബ്രു​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ വി​വി​ധ​ങ്ങ​ളാ​യ മേ​ള​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.
സം​സ്ഥാ​ന ഫ​യ​ർ ഫോ​ഴ്സ് വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ആ​പ​ത് ഘ​ട്ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​നും സ്വ​യര​ക്ഷ​യ്ക്കു​മാ​യി മോ​ക് ഡ്രി​ൽ, ആ​കാ​ശ​ക്കാ​ഴ്ച​ക​ളു​ടെ ദൃ​ശ്യ​വി​സ്മ​യ​വു​മാ​യി പ്ലാ​നി​ട്ടോ​റി​യം ഷോ, ​മ​ക്കാ​വോ, കോ​ക്ക്ടൈ​ൽ, പൈ​ത്ത​ൻ, ഇ​ഗ്വാ​ന, സ്കിം​ഗ്, കോ​ണ​ർ, ടി​ഗു എ​ന്നീ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ജീ​വ​ജാ​ല​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും അ​വ​യു​മാ​യു​ള്ള ഫോ​ട്ടോ സെ​ഷനും ഒ​പ്പം കു​ട്ടി​ക​ളു​ടെ ക​ര​കൗ​ശ​ല, ശാ​സ്ത്ര, ക​ലാ, മേ​ഖ​ല​ക​ളി​ലെ വൈ​ഭ​വം വി​ളി​ച്ചോ​തു​ന്ന പ്ര​ക​ട​ന​ങ്ങ​ളും ബ്രൂ​ക്കി​നെ അ​ക്ഷ​രാ​ർ​ഥത്തി​ൽ വി​സ്മ​യ ലോ​ക​ത്തേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ്.​
എ​ടിഎ​ൽ പ്രൊ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വി​വി​ധ​ങ്ങ​ളാ​യ പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. കൊ​ട്ടി​യം ഹോ​ളി ക്രോ​സ്‌​ ആ​ശു​പ​ത്രി യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള ആ​രോ​ഗ്യ​നി​ർ​ണയ ക്യാ​മ്പും മേ​ള​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു.
ഇഎ​ൻറ്റി, ​പീ​ഡി​യാ​ട്രി​ക്, ജ​ന​റ​ൽ മെ​ഡി​സി​ൻ, ഓ​ർ​ത്തോ, ഡ​യ​റ്റീ​ഷ്യ​ൻ, ഫി​സി​യോ​തെ​റാ​പ്പി, ഓ​ഫ്താ​ൽ മോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​യി​രു​ന്നു ആ​രോ​ഗ്യ​നി​ർ​ണയം.​ പ​ത്തോ​ളം ഡോ​ക്ട​ർമാ​രാ​ണ് ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യ​ത്. ​കു​ട്ടി​ക​ൾ​ക്കൊ​പ്പം ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്തം മേ​ള​യെ ജ​ന​കീ​യ​മാ​ക്കി മാ​റ്റി.