തട്ടുപൊളിക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു
1262721
Saturday, January 28, 2023 2:17 AM IST
പുനലൂർ: കോൺക്രീറ്റിന്റെ തട്ടുപൊളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. ചാലക്കോട് താന്നിമൂട്ടിൽ വീട്ടിൽ നിസാർ ( 48) ആണ് മരിച്ചത്. വാളക്കോട് ജമാഅത്ത് പള്ളിയിൽ നിർമാണത്തിലുള്ള വഞ്ചിപ്പെട്ടിയുടെ കോൺക്രീറ്റ് തട്ട് കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെ പൊളിക്കുന്നതിടെ അപകടത്തിൽ പെടുകയായിരുന്നു.
പലകകളടക്കം ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റ് പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ആലഞ്ചേരി ജുമാഅത്ത് ഖബർസ്ഥാനിൽ കബറടക്കി. ഭാര്യ: സൈറാബാനു. മകൾ: ഹാദിയ. പുനലൂർ പോലീസ് കേസെടുത്തു.