സംസ്ഥാന സമ്മേളനം ഇന്നു കൊല്ലത്ത്
1262788
Saturday, January 28, 2023 10:39 PM IST
കൊല്ലം: ഓൾ കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. 14 ജില്ലകളിൽ നിന്നായി 500 പ്രതിനിധികൾ പങ്കെടുക്കും.
രാവിലെ പത്തിന് സമ്മേളന ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. വി.എസ്.ശിവകുമാർ, ഡോ. ശൂരനാട് രാജശേഖരൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും.
എകെബിഇഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാം പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനം എഐസിബിഇഎഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻ കുമാർ ബോസ് ഉദ്ഘാടനം ചെയ്യും. ജി. വൈരപ്പൻ, പി.എസ്.സുപാൽ എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും.