ദേശീയ ശിൽപ്പശാല ഇന്നു കൊല്ലത്ത്
1262790
Saturday, January 28, 2023 10:39 PM IST
കൊല്ലം: ആയുർവേദ ഡോക്ടർമാരുടെ ദേശീയ ശിൽപ്പശാല സാരസ്വതം - 2023 ഇന്ന് കൊല്ലം എൻഎസ് ആയുർവേദ ആശുപത്രിയിൽ നടക്കും. ന്യൂറോ ഡിജെനറേറ്റീവ് ഡിസീസസ് എന്ന വിഷയത്തിലെ ആദ്യത്തെ ശിൽപ്പശാലയാണിത്. 150 ഡോക്ടർമാർ പങ്കെടുക്കും.
പത്തിന് വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിക്കും. ഡോ.പി.കെ.മോഹൻലാൽ മോഡറേറ്ററാകും.
വിവിധ വിഷയങ്ങളിൽ ഡോ.എം.ആർ.വാസുദേവൻ നമ്പൂതിരി, ഡോ. വി.കെ.ശശികുമാർ, ഡോ.ജോമോൻ ജോസഫ് എന്നിവർ ക്ലാസുകൾ നയിക്കും.
ബാലവേദി സംഗമവും സമ്മാനദാനവും
കുണ്ടറ: ലൈബ്രറി കൗൺസിൽ കിഴക്കേ കല്ലട - മൺട്രോതുരുത്ത് പഞ്ചായത്ത് സമിതിയുടെയും കവിത്രയ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ബാലവേദി സംഗമവും ബാലോത്സവ വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി.
കെ.പി.ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം താലൂക്ക് ജോയിന്റ് സെക്രട്ടറി ജി.വേലായുധൻ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.ആർ.ശ്രീജിത്, ഓ ശ്രീധരൻ, വൈ. ബൈജുമോൻ, എൽ.സന്തോഷ്, ബി.രഞ്ജിത്ത്, ബിപിൻ ആർ എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള സമ്മാനദാനം താലുക്ക് ജോയിന്റ് സെക്രട്ടറി ജി.വേലായുധൻ നിർവഹിച്ചു.