പെരിനാട്ട് പൂട്ടിയിട്ടിരുന്ന കയര്‍ ഫാക്ടറിയിൽ തീപിടിത്തം
1262792
Saturday, January 28, 2023 10:42 PM IST
കുണ്ടറ: പെരിനാട്ട് വര്‍ഷങ്ങളായി പൂട്ടിയിട്ടിരുന്ന യന്ത്രവല്‍കൃത കയര്‍ ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഉള്ളില്‍ സ്ഥാപിച്ചിരുന്ന മൂന്ന് മോട്ടോറുകള്‍ പൂര്‍ണമായും തകരാറിലായി.
സമീപവാസി ഈ കെട്ടിടം വാടാകയ്ക്ക് എടുത്തു ചകിരി സ്റ്റോക്ക് ചെയ്തിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം നാലോടെ നാട്ടുകാരാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഉടന്‍ തന്നെ പോലീസിലും കുണ്ടറ ഫയര്‍സ്റ്റേഷനിലും വിവരം അറിയിച്ചു. കുണ്ടറ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ സക്കറിയ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമും നാല് യൂണിറ്റുകളും എത്തി മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.
കുണ്ടറ പോലീസും ചിറ്റുമല ബ്ലോക്ക് മെമ്പര്‍ മഠത്തില്‍ സുനിലിന്റെ നേതൃത്വത്തില്‍ നാട്ടുകാരും തീ അണയ്ക്കുന്നതില്‍ പങ്കാളികളായി. ഈ കെട്ടിടത്തില്‍ ഇലക്ട്രിക് സംവിധാനങ്ങളില്ല. ആളൊഴിഞ്ഞ കെട്ടിടമായതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഇവിടെയുണ്ട് എന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ പ്രസന്ന പയസ്, വാര്‍ഡംഗം ശ്രുതി. എന്നിവര്‍ സ്ഥലത്തെത്തി.