ഐഐഎസ്ടിയില് പ്രത്യേക ക്ഷണിതാക്കളായി വില്ലുമലയിലെ വിദ്യാര്‍ഥി സംഘം
1262795
Saturday, January 28, 2023 10:42 PM IST
കുളത്തൂപ്പുഴ: തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി (ഐഐഎസ്ടി)യില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്ത് കുളത്തൂപ്പുഴ വില്ലുമലയിലെ വിദ്യാര്‍ഥി സംഘം.
കഴിഞ്ഞ ദിവസം രാവിലെ ഐഐഎസ്ടിയില് വിഎസ്എസ് സി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന് ദേശീയ പതാക ഉയര്‍ത്തി. സിഐഎസ്എഫ് സംഘത്തിന്റെ പരേഡും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് വനം വകുപ്പ് ഐഐഎസ് ടി യുടെ സഹകരണത്തോടെ വില്ലുമല ട്രൈബല്‍ എല്‍പി സ്കൂളില്‍ അറിവാംങ്ക കരുമം എന്ന പേരില്‍ സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി സംഘത്തിന് ഐഐഎസ്ടി സന്ദര്‍ശനത്തിന് അവസരമൊരുക്കിയത്.
ഗ്രാമപഞ്ചായത്തംഗം അജിത, ഊരുമൂപ്പന് പി. തങ്കപ്പന്‍കാണി, എസ്ടി പ്രമോട്ടര്‍ ഐശ്വര്യ എന്നിവരുടെ നേതൃത്വത്തില്‍ 33 ു വിദ്യാര്‍ഥികളടങ്ങിയ സംഘത്തിനു വിശദീകരിച്ചു. ബഹിരാകാശ ശാസ്ത്രത്തെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഐഐഎസ്ടിയിലെ വിദ്യാര്‍ഥി കൂട്ടായ്മയുയിലെ ഗവേഷണ വിദ്യാര്‍ഥികളായ ജൂലയ്, അക്ഷയ്, സാവിയോ, അഭിരാജ്, നിരഞ്ജന്, മുഹമ്മദ് അനസ്, കൃഷ്ണ തുടങ്ങിയവരാണ് വിദ്യാര്‍ഥി സംഘത്തിനു ബഹിരാകാശത്തെ കുറിച്ചുള്ള വിവരങ്ങള്‍ പകര്‍ന്നു നല്‍കിയത്.