ജ്വാല ഭാരവാഹികൾ
1262796
Saturday, January 28, 2023 10:42 PM IST
കൊല്ലം : സ്ത്രീകൾ കുട്ടികൾ എന്നിവരുടെ സമഗ്ര വളർച്ചക്കായും കുടുംബങ്ങളുടെ ഉന്നമനത്തിനായും പുരുഷന്മാരുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടനയായ ജ്വാല വിമൻസ് പവറിന്റെ പ്രസിഡന്റായി ബെറ്റ്സി എഡിസനെയും സെക്രട്ടറിയായി മിനിമോളെയും തെരഞ്ഞെടുത്തു.
കസ്തൂരി ജോസഫ്, ജോസ്ഫിൻ റ്റി എന്നിവർ വൈസ് പ്രസിഡന്റുമാരും ഉമ സാന്ദ്ര, ഹിൽഡ ഷീല എന്നിവർ ജോയിന്റ് സെക്രട്ടറിമാരും സോജാ ലീൻ ഡേവിഡ് ട്രഷററുമാണ്.
വിവിധ ജില്ലകളിലും സംസ്ഥാനങ്ങളിലും അംഗങ്ങളുള്ള ജ്വാലയുടെ പ്രവർത്തനം ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയിൽ വ്യാപിപ്പിക്കാനായുള്ള പ്രവർത്തനത്തിലാണ് സംഘാടകർ. നിയമവേദി, സഹായവേദി, ഭിന്നശേഷി, അധ്യാപകർ, ആരോഗ്യം, പ്രഫഷണൽസ്, കൗൺസിലിംഗ്, കൾച്ചറൽ, സാമൂഹ്യം, പ്രൊജക്ട്സ്, യൂത്ത് തുടങ്ങി പന്ത്രണ്ടോളം മിനിസ്ട്രികളും നാല്പത് പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രവർത്തനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി എഴുന്നൂറിലധികം സ്ത്രീകൾ ജ്വാലയിൽ അംഗങ്ങളായുണ്ട്.