അ​നി​ൽ കു​മാ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Saturday, January 28, 2023 10:42 PM IST
കൊ​ല്ലം: സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ എ​സ്ഐ പി.​അ​നി​ൽ കു​മാ​റി​ന് കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സി​റ്റി ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പും ആ​ദ​ര​വും ന​ൽ​കി.
പോ​ലീ​സ് ക്ല​ബി​ൽ ന​ട​ന്ന സ​മ്മേ​ള​നം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൽ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫ്, ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ബ​ദ​റു​ദീ​ൻ, അ​ഡീ​ഷ​ണ​ൽ എ​സ്പി സോ​ണി ഉ​മ്മ​ൻ കോ​ശി, എ​സ്എ​സ്ബി ഡി​വൈ​എ​സ്പി സി​നി ഡെ​ന്നീ​സ്, സി- ​ബ്രാ​ഞ്ച് എ​സി​പി സ​ക്ക​റി​യ മാ​ത്യു, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി ഡോ.​ആ​ർ. ജോ​സ്, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. പ്ര​ശാ​ന്ത്, എ​സ്.​ആ​ർ. ഷി​നോ​ദാ​സ്, കെ. ​സു​നി, എ​സ്.​ഷൈ​ജു, ആ​ർ. ജ​യ​കു​മാ​ർ, എ​സ്. ഷ​നീ​ർ, പി. ​ലാ​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
1993 മു​ത​ൽ 98 വ​രെ അ​നി​ൽ കു​മാ​റി​ന്‍റെ സേ​വ​നം കെ​ഐ​പി മൂ​ന്നാം ബ​റ്റാ​ലി​യ​നി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് കൊ​ല്ലം ഏ​ആ​ർ ക്യാ​മ്പ്, ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ൾ, യൂ​ണി​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു.
2003-04 ൽ ​പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, 2005-06 ൽ ​സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം, 2007 - 08ൽ ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.
2016 - മു​ത​ൽ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​ണ്.
2010-ൽ ​കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രി​ക്കെ 65 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​ര​വൂ​ർ ജ​ന​മൈ​ത്രീ മോ​ഡ​ൽ ഇം​ഗ്ലീ​ഷി​ൽ വി​ശ​ദീ​ക​രി​ച്ച് മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ശം​സ പി​ടി​ച്ച് പ​റ്റി​യി​രു​ന്നു.
പാ​ര​ല​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​നി​ൽ കു​മാ​ർ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ കു​ട്ടി​പ്പോ​ലീ​സി​ന് ക്ലാ​സു​ക​ളി​ലൂ​ടെ ഒ​ട്ടേ​റെ അ​റി​വു​ക​ൾ പ​ക​ർ​ന്ന് ന​ൽ​കി​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങു​ന്ന​ത്.