പൊന്മനയിൽ നാടക സന്ധ്യയ്ക്ക് തുടക്കം കുറിച്ചു
1263069
Sunday, January 29, 2023 10:30 PM IST
ചവറ : പൊന്മന പ്രോഗ്രസീ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടക്കുന്ന നാടക സന്ധ്യയ്ക്ക് തുടക്കം കുറിച്ചു. പരിപാടി സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് പൊന്മന നിശാന്ത് അധ്യക്ഷനായി.
നാടക -സിനിമാ സംവിധായകൻ രാജേഷ് ഇരുളം ഭദ്രദീപം തെളിയിച്ചു. മുൻമന്ത്രി ഷിബു ബേബി ജോൺ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ സി പി സുധീഷ്കുമാർ, ഗ്രാമപഞ്ചായത്ത് അംഗം ജയചിത്ര, പുന്തല മോഹൻ, ബി അനിൽകുമാർ, കെ. ഹൃദയ കുമാർ, റ്റി ബിജു, ആർ സുഭാഷ്ചന്ദ്രൻ, റ്റി രാജു, ബി. മനോഹരൻ, ഷംല നൗഷാദ്, സലീം പന്മന, നിള അനിൽ, ശശിധരൻ നായർ എന്നിവർ പ്രസംഗിച്ചു.