ക​ള​ഞ്ഞു​കി​ട്ടി​യ മാ​ല വി​ദ്യാ​ർ​ഥി​നി​ക​ൾ തി​രി​ച്ചു​ന​ൽ​കി
Sunday, January 29, 2023 10:35 PM IST
ക​ലൂ​ർ: സ​ത്യ​സ​ന്ധ​ത​യു​ടെ പാ​ഠം ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തി വി​ദ്യാ​ർ​ഥി​നി​ക​ൾ മാ​തൃ​ക​യാ​യി. ക​ലൂ​ർ ഐ​പ്പ് മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ എ​ൽ​ഡ​യും ഗൗ​രി​ന​ന്ദ​ന​യു​മാ​ണു വി​ദ്യാ​ല​യ മു​റ്റ​ത്തു​നി​ന്നു ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല പ്ര​ധാ​നാ​ധ്യാ​പ​ക​നെ ഏ​ൽ​പ്പി​ച്ച് സ്കൂ​ളി​നു അ​ഭി​മാ​ന​മാ​യ​ത്.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഇ​ട​വേ​ള​സ​മ​യ​ത്താ​ണ് എ​ൽ​ഡ​യ്ക്കും ഗൗ​രി​ന​ന്ദ​ന​യ്ക്കും മാ​ല ല​ഭി​ച്ച​ത്. സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എ​യ്ഞ്ച​ൽ ജി​ജോ​യു​ടേ​താ​യി​രു​ന്നു മാ​ല. സ്കൂ​ളി​ൽ​നി​ന്നു വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണു 10 ഗ്രാം ​തൂ​ക്ക​മു​ള്ള മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം എ​യ്ഞ്ച​ലി​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​റി​യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷാ​ബു കു​ര്യാ​ക്കോ​സി​നെ വി​വ​രം ധ​രി​പ്പി​ച്ച​പ്പോ​ഴാ​ണു സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു മാ​ല ല​ഭി​ച്ച വി​വ​രം എ​യ്ഞ്ച​ലി​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​റി​യു​ന്ന​ത്.
ഇ​ന്ന് ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഫ്രാ​ൻ​സി​സ് തെ​ക്കേ​ക്ക​ര​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മാ​ല എ​യ്ഞ്ച​ലി​നു കൈ​മാ​റും. എ​ൽ​ഡ​യ്ക്കും ഗൗ​രി​ന​ന്ദ​ന​യ്ക്കും പ്ര​ത്യേ​ക അ​സം​ബ്ലി​യി​ൽ അ​നു​മോ​ദ​ന​വും ന​ൽ​കും.
ക​ട​വൂ​ർ തെ​രു​വ​യി​ൽ ബി​ജു​വി​ന്‍റെ​യും സോ​ഫി​യു​ടെ​യും മ​ക​ളാ​ണ് എ​ൽ​ഡ. ഈ​സ്റ്റ് ക​ലൂ​ർ കാ​രു​കു​ന്നേ​ൽ ബി​ജേ​ഷി​ന്‍റെ​യും അ​നി​ത​യു​ടെ​യും മ​ക​ളാ​ണ് ഗൗ​രി​ന​ന്ദ​ന.