കൊട്ടാരക്കരയിൽ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 106 ഗ്രാം ​ എംഡിഎംഎയു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു
Sunday, January 29, 2023 11:11 PM IST
കൊ​ട്ടാ​ര​ക്ക​ര: പോ​ലീ​സ് വ​കു​പ്പി​ന്‍റെ യോ​ദ്ധാ​വ് ആ​ന്‍റി ഡ്ര​ഗ് കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ​സു​നിലിന് ​ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് സ്പെ​ഷൽ ടീം, ​കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പു​ല​മ​ൺ ജം​ഗ്ഷ​നി​ൽ നിന്ന് 106 ഗ്രാം ​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എംഡിഎംഎയു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.
ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യാ​ണി​ത്. കൊ​ല്ലം പ​ട്ട​ത്താ​നം ജ​ന​കീ​യ ന​ഗ​ർ 161 മി​നി വി​ഹാ​റി​ൽ അ​മ​ൽ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇയാളെ​പ്പ​റ്റി​യു​ള്ള ര​ഹ​സ്യ വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ച​തി​നെ തു​ട​ന്ന് കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രിക​യാ​യി​രു​ന്നു. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഇ​യാ​ൾ കേ​ള​ത്തി​ലേ​ക്ക് ട്രെ​യി​ൻ മാ​ർ​ഗവും ബ​സ് മാ​ർ​ഗവും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എംഡിഎംഎ ക​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​ന്നലെ എ​റ​ണാ​കു​ള​ത്ത് നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യ്ക്ക് ബ​സി​ൽ വ​ര​വേ ആ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​വു​ന്ന​ത്.
അ​ന്ത​ർ സം​സ്ഥാ​ന ഇ​ട​നി​ല​ക്കാ​രി​ൽ നി​ന്നും ഒ​രു ഗ്രാം എംഡിഎംഎ ​ര​ണ്ടാ​യി​രം രൂ​പ​യ്ക്ക് വാ​ങ്ങി കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ ക​ച്ച​വ​ട​ക്കാ​ർ​ക്ക് എ​ത്തി​ച്ചു​ന​ൽ​കു​ന്ന​തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ അ​മ​ൽ. ഇ​ങ്ങനെ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ട് വ​രു​ന്ന ഇവ ചെ​റു പാ​ക്ക​റ്റു​ക​ളി​ലാ​ക്കി വി​ൽ​ക്കു​മ്പോ​ൾ 20 ല​ക്ഷ​ത്തോ​ളം രൂ​പ മൂ​ല്യം വ​രുമെ​ന്നും പ്ര​തി​ സമ്മതിച്ചു. ​കേ​സി​ലെ ക​ണ്ണി​ക​ളെ​ക്കു​റി​ച്ചും അ​ന്ത​ർ സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളെ കു​റി​ച്ചും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. പോ​യി​ന്‍റ് അ​ഞ്ച് ഗ്രാ​മി​ന് മു​ക​ളി​ൽ എംഡിഎംഎ കൈ​വ​ശം വ​യ്ക്കു​ന്ന​ത് ജാ​മ്യം ല​ഭി​ക്കാ​ത്ത കു​റ്റ​വും, 10 ഗ്രാ​മി​ന് മു​ക​ളി​ൽ കൈ​വ​ശം വ​യ്ക്കു​ന്ന​ത് 20 വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​വു​മാ​ണ്.
കൊ​ല്ലം റൂ​റ​ൽ സി ​ബ്രാ​ഞ്ച് ഡിവൈഎ​സ്പി എം.​എം ജോ​സ്, കൊ​ട്ടാ​ര​ക്ക​ര ഡിവൈ​എ​സ്പി ജി.​ഡി വി​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര എ​സ്എ​ച്ച്​ഒ പ്ര​ശാ​ന്ത് വി.​എ​സ്, എ​സ്ഐ ദീ​പു കെ.​എ​സ്, എ​സ്ഐ രാ​ജ​ൻ, കൊ​ല്ലം റൂ​റ​ൽ സ്പെ​ഷൽ ടീ​മം​ഗ​ങ്ങ​ളാ​യ എ​സ്ഐ അ​നി​ൽ​കു​മാ​ർ, എഎ​സ്ഐ രാ​ധാ​കൃ​ഷ്ണ​പി​ള്ള, സിപിഒ മാ​രാ​യ സ​ജു​മോ​ൻ റ്റി, ​അ​ഭി​ലാ​ഷ് പി.​എ​സ്, ദി​ലീ​പ് എ​സ്, വി​പി​ൻ ക്ലീ​റ്റ​സ്, എ​സ് സി​പിഒ സു​നി​ൽ കു​മാ​ർ, സി​പിഒ മാ​രാ​യ മ​ഹേ​ഷ് മോ​ഹ​ൻ, ജി​ജി സ​നോ​ജ്, കൊ​ട്ടാ​ര​ക്ക​ര എ​എ​സ്ഐ ജി​ജി​മോ​ൾ, സിപിഒമാ​രാ​യ ഷി​ബു കൃ​ഷ്ണ​ൻ, കി​ര​ൺ, ശ്രീ​രാ​ജ്, അ​ഭി സ​ലാം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.