കൊല്ലം: പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സര്‍ക്കാര്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് രാത്രി ഏഴിന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.മൂന്ന് നിലകളിലായി 86 മുറികള്‍, മെസ് ഹാള്‍, അടുക്കള, വായനാമുറി, റിക്രിയേഷന്‍ ഹാള്‍, യോഗ/വ്യായാമ, പ്രാര്‍ത്ഥനമുറി എന്നീ സൗകര്യങ്ങള്‍ ഹോസ്റ്റലില്‍ സജ്ജീകരിച്ചിട്ടുണ്ട്. മിതമായ നിരക്കില്‍ എല്ലാ സൗകര്യങ്ങളോടും കൂടി വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കുകയാണ് ലക്ഷ്യം. 1000രൂപയാണ് പ്രതിമാസ വാടക. എം.മുകേഷ് എംഎല്‍എ അധ്യക്ഷനാകും.
മേയര്‍ പ്രസന്നാ ഏണസ്റ്റ്, എന്‍.കെ. പ്രേമചന്ദ്രന് എംപി, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ഡിവിഷന് കൗണ്‍സിലര്‍ എസ്. സജിത ആനന്ദ്, പിഡബ്ല്യുഡി കെട്ടിട വിഭാഗം ചീഫ് എൻജിനീയര്‍ എല്‍.ബീന, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍. ഷാജി, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, സര്‍വീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സ്കൂൾ വാർഷികം
കൊട്ടാരക്കര: എഴുകോൺ ശ്രീനാരായണ ഗുരു സെൻട്രൽ സ്കൂളിന്റെ വാർഷികാഘോഷങ്ങൾ നാളെ നടക്കും. വൈകുന്നേരം അഞ്ചിന് മുൻ ഡി ജി പി. ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ കെ . സുരേഷ് കുമാർ യോഗത്തിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ലാൽ, ഫിലിം ഡെവലെപ്പ്മെന്റ് കോർപ്പറേഷൻ ഡയറക്ടർ കെ. അനിൽകുമാർ എന്നിവർ പ്രസംഗിക്കും.