മെ​റി​റ്റ് ഡേ​യും യാ​ത്ര​യ​യ​പ്പും ന‌ടത്തി
Monday, January 30, 2023 10:24 PM IST
കൊ​ല്ലം: തേ​വ​ള​ളി ഗ​വ.​മോ​ഡ​ൽ വി ​എ​ച്ച് എ​സ്എ​സ് ആ​ൻഡ് എ​ച്ച് എ​സ്എ​സ് ഫോ​ർ ബോ​യ്സ് സ്കൂ​ളി​ൽ സ്റ്റു​ഡന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​റി​റ്റ് ഡേ സം​ഘ​ടി​പ്പി​ച്ചു.
സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന എ​സ്പി​സി കൊ​ല്ലം സി​റ്റി എ​ഡി​എ​ൻ​ഒ പി.​അ​നി​ൽ കു​മാ​റി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ബി.​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ലും ജി​ല്ലാ സം​സ്ഥാ​നത​ല ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലും ഉ​ന്ന​ത വി​ജ​യം നേ​ടി​യ കേ​ഡ​റ്റു​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ഗാ​ർ​ഡി​യ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഹെ​ർ​മ്മോ​യി​ൻ പി ​മാ​ക്സ് വെ​ൽ മു​ഖ്യസ​ന്ദേ​ശം ന​ൽ​കി.
നി​യു​ക്ത എ​ഡി​എ​ൻ​ഒ ബി.​രാ​ജേ​ഷ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ ഡി. ആ​ന്‍റ​ണി, ​എ​സ്പി​സി ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എസ്. എസ്. അ​രു​ൺ, എസ്. ശെ​ൽ​വ​രാ​ജ​ൻ, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ പ്ര​ദീ​പ് കു​മാ​ർ, പ്ര​വീ​ൺ കു​മാ​ർ, വി​എ​ച്ച്എ​സ് എ​സ് പ്രി​ൻ​സി​പ്പ​ൽ സൂ​സ​ൻ വി​ൽ​ഫ്ര​ഡ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് മ​ഞ്ജു​ള ആ​ൽ​ബ​ർ​ട്ട്, പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന റ്റി. ​ജ​യ​പ്ര​കാ​ശ്, എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ എസ്. ഫാ​മി​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.