അ​ഷ്ട​സൗ​ഭാ​ഗ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം ആ​വ​ശ്യം: ബി​ഷ​പ്
Monday, January 30, 2023 10:24 PM IST
കൊ​ല്ലം: അ​ഷ്ട​സൗ​ഭാ​ഗ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം ആ​വ​ശ്യ​മാ​ണെ​ന്ന് ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 1765ല്‍ ​സ്ഥാ​പി​ത​മാ​യ മു​ക്കാ​ട് ക്രൈ​സ്ത​വ സ​മൂ​ഹം അ​തി​ന്‍റെ 125-ാം വാ​ര്‍​ഷി​ക​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​വ​നാ​ട്, മു​ക്കാ​ട് തി​രു​കു​ടും​ബ ദേ​വാ​ല​യ​ത്തി​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ‌
ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മു​ക്കാ​ട് തി​രു​കു​ടും​ബ ഇ​ട​വ​ക ക​ഴി​ഞ്ഞ 125 വ​ര്‍​ഷ​ത്തെ കൂ​ട്ടാ​യ ശു​ശ്രൂ​ഷ വ​ഴി ക്രൈ​സ്ത​വ അ​ഷ്ട​സൗ​ഭാ​ഗ്യ​ങ്ങ​ള്‍ കൈ​വ​രി​ച്ച ഇ​ട​വ​ക​യാ​ണ്. ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ കാ​ഴ്ച​പ്പാ​ട​നു​സ​രി​ച്ച് വൈ​ദി​ക​രും അ​ല്മാ​യ​രും ഐ​ക്യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ഴാ​ണ് ഈ ​സൗ​ഭാ​ഗ്യം സാ​ധ്യ​മാ​കു​ന്ന​തെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
മു​ക്കാ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ ബ്രി​ട്ടോ, ഫാ. ​യോ​ഹ​ന്നാ​ന്‍ ജോ​ര്‍​ജ്, ഫാ. ​ഷി​ബു, ഫാ. ​ജോ​സ​ഫ് ആ​ന്‍റ​ണി, ഇ​ട​വ​ക കോ​ര്‍​ഡി​നേ​റ്റ​ര്‍ ഇ. ​എ​മേ​ഴ്സ​ണ്‍, ഇ​ട​വ​ക കൈ​ക്കാ​ര​ന്‍ മ​ഞ്ചേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്കു​ക​യും ലോ​ഗോ പ്ര​കാ​ശ​ന​വും നി​ര്‍​വ​ഹി​ക്കു​ക​യും ചെ​യ്തു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജൂ​ബി​ലി സ്മാ​ര​ക ആ​രാ​ധ​ന ചാ​പ്പ​ല്‍ നി​ര്‍​മ്മി​ക്കാ​നും ഭ​വ​ന നി​ര്‍​മ്മാ​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യും.
18-ാം നൂ​റ്റാ​ണ്ടി​ന്‍റെ ഉ​ത്ത​രാ​ര്‍​ഥം വ​രെ നീ​ണ്ട​ക​ര മി​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു മു​ക്കാ​ട്, അ​ര​വി​ള, കു​രീ​പ്പു​ഴ, ശ​ക്തി​കു​ള​ങ്ങ​ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ള്‍. 1765-ല്‍ ​ക്രൈ​സ്ത​വ മി​ഷ​ണ​റി​മാ​രു​ടെ സ​ഹാ​യ​ത്താ​ലും പ്രേ​ര​ണ​യാ​ലും അ​ഷ്ട​മു​ടി​കാ​യ​ലി​ന്‍റെ മു​ക്കാ​ട് മു​ടി ഭാ​ഗ​ത്ത് രൂ​പം കൊ​ണ്ട മു​ക്കാ​ട് എ​ന്ന സ്വാ​ഭാ​വി​ക മ​ണ്‍​തി​ട്ട​യി​ല്‍ ഒ​രു ജ​പാ​ല​യം സ്ഥാ​പി​ക്ക​പ്പെ​ട്ടു. അ​ന്നു മു​ത​ല്‍ ഈ ​ദേ​വാ​ല​യ​ത്തി​ല്‍ ചെ​റു​സ​മൂ​ഹ​മാ​യി​രു​ന്ന പ്രാ​ദേ​ശി​ക ക്രൈ​സ്ത​വ സ​മൂ​ഹം പ്രാ​ര്‍​ത്ഥ​ന​ക​ള്‍ ന​ട​ത്തി​വ​ന്നു.