ഗാ​ന്ധി​യ​ന്‍ ആ​ദ​ര്‍​ശ​ങ്ങ​ള്‍ കാ​ലി​ക​പ്ര​സ​ക്തം: മ​ന്ത്രി
Monday, January 30, 2023 11:05 PM IST
കൊല്ലം: ഗാ​ന്ധി​ജി​യു​ടെ ആ​ശ​യ​ങ്ങ​ളും നി​ല​പാ​ടു​ക​ളും ഇ​ന്നും പ്ര​സ​ക്ത​മാ​ണെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ-​ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. ഭാ​ര​തീ​യ​ര്‍ അ​നു​ഭ​വി​ക്കു​ന്ന സ​ര്‍​വ സ്വാ​ത​ന്ത്ര്യ​ങ്ങ​ള്‍​ക്കും അ​ടി​ത്ത​റ​യാ​യ​ത് ഗാ​ന്ധി​യു​ടെ അ​ഹിം​സ​യി​ലൂ​ന്നി​യ പോ​രാ​ട്ട​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ്, കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍, ഗാ​ന്ധി​പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ല്ലം ബീ​ച്ചി​ലെ ഗാ​ന്ധി​പാ​ര്‍​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​സ്മൃ​തി സ​മ്മേ​ള​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഏ​വ​രെ​യും ഒ​ന്നാ​യി ക​ണ്ട ഗാ​ന്ധി നി​ശ​ബ്ദ സ​മ​ര​ങ്ങ​ളു​ടെ നാ​യ​ക​നാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. താ​ന്‍ വാ​യി​ച്ച ഗാ​ന്ധി പു​സ്ത​ക​ത്തി​ന്റെ അ​നു​ഭ​വം കു​ട്ടി​ക​ളു​മാ​യി മ​ന്ത്രി പ​ങ്കു​വെ​ച്ചു. മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​യാ​യി.
ചി​ന്ന​ക്ക​ട റ​സ്റ്റ് ഹൗ​സ് മു​ത​ല്‍ ബീ​ച്ച് വ​രെ സം​ഘ​ടി​പ്പി​ച്ച ശാ​ന്തി​യാ​ത്ര​യു​ടെ ഫ്ളാ​ഗ് ഓ​ഫ് സ​ബ് ക​ള​ക്ട​ര്‍ മു​കു​ന്ദ് ഠാ​ക്കൂ​ര്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളും, എ​ന്‍.​സി.​സി, എ​സ്.​പി.​സി, റെ​ഡ് ക്രോ​സ് കേ​ഡ​റ്റു​ക​ളും യാ​ത്ര​യി​ല്‍ അ​ണി​ചേ​ര്‍​ന്നു.
എം. ​നൗ​ഷാ​ദ് എം.​എ​ല്‍.​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സാം ​കെ.​ഡാ​നി​യ​ല്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്സാ​ന പ​ര്‍​വീ​ണ്‍, എ.​ഡി.​എം ആ​ര്‍.​ബീ​നാ​റാ​ണി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​എ​ഫ്. ദി​ലീ​പ് കു​മാ​ര്‍, ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജി.​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, ഫാ​ത്തി​മ മാ​താ നാ​ഷ​ന​ല്‍ കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ. ​പെ​ട്രീ​ഷ്യ ജോ​ണ്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പോ​ള്‍ മ​ത്താ​യി ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്ര​തി​ജ്ഞ ചൊ​ല്ലി.