പ​ട്ട​ത്താ​നം ഗ​വ. യുപി സ്കൂ​ളി​ൽ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെയ്തു
Monday, January 30, 2023 11:05 PM IST
കൊല്ലം: ല​ഹ​രി​മു​ക്ത കേ​ര​ളം എ​ന്ന ആ​ശ​യ പ്ര​ച​ര​ണാ​ർ​ഥം പ​ട്ട​ത്താ​നം ഗ​വ. എ​സ്എ​ൻഡിപി യു ​പി​ സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ ല​ഹ​രി​മു​ക്ത കാ​മ്പ​യി​നി​ലു​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ സ്കൂ​ൾ ക​ല​ണ്ട​ർ ഉ​ണ​ർ​വ് 2023 ഇ​ര​വി​പു​രം എംഎ​ൽഎ ​എം. നൗ​ഷാ​ദ് പ്ര​കാ​ശ​നം ചെ​യ്തു. അ​മ്മ​ൻ ന​ട ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ പ്രേം ​ഉ​ഷാ​ർ ക​ല​ണ്ട​ർ ഏ​റ്റു​വാ​ങ്ങി.
എ​ല്ലാ വ​ർ​ഷ​വും കാ​ലി​ക​പ്ര​സ​ക്തി​യു​ള്ള വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സ്കൂ​ൾ ക​ല​ണ്ട​ർ ത​യാ​റാ​ക്കി വ​രു​ന്നു. ഈ​സ്റ്റ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി ​അ​രു​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ് ഷൈ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രീ​പ്രൈ​മ​റി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ക​ലാ​മേ​ള - കു​ട്ടി​ക്കി​ലു​ക്കം 23, ഫു​ഡ് ഫെ​സ്റ്റ് എ​ന്നി​വ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി ​ഉ​ദ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
കൊ​ല്ലം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ആ​ന്‍റ​ണി പീ​റ്റ​ർ, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ വി ​വി​ജ​യ​കു​മാ​ർ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജ്യോ​തി പി ​എ​ൽ, സ്കൂ​ൾ ലീ​ഡ​ർ അ​യി​ഷ എ​സ് ജെ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി ​ന​ജു എന്നിവർ പ്രസംഗിച്ചു. പ്രീ ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വാ​ർ​ഡു​ദാ​ന​വും ന​ട​ന്നു.