മ​ഹാ​ത്മ​ജി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം ന​ട​ത്തി
Monday, January 30, 2023 11:05 PM IST
ച​വ​റ : കോ​വി​ൽ​ത്തോ​ട്ടം ലൂ​ർ​ദ് മാ​താ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 75 -ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ വാ​ർ​ഷി​കം വി​ശ്വ​ശാ​ന്തി ദി​ന​മാ​യി ആ​ച​രി​ച്ചു. ഗാ​ന്ധി​സ്മൃ​തി, പു​ഷ്പാ​ർ​ച്ച​ന, ദേ​ശ​ഭ​ക്തി​ഗാ​നാ​ലാ​പ​നം എ​ന്നി​വ​യും ശ​ങ്ക​ര​മം​ഗ​ലം വ​രെ ശാ​ന്തി​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു.
ഗാ​ന്ധി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഗാ​ന്ധി​യ​ൻ ക​ള​ക്ടീ​വ് സം​സ്ഥാ​ന ക​ൺ​വീ​ന​ർ യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സി​ന്ധ്യാ​മേ​രി അ​ധ്യ​ക്ഷ​യാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ലി​ൻ​സി ലി​യോ​ൺ​സ്, എ​ൻ എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ രാ​ജി രാ​ജ​ഗോ​പാ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​യി​സി മേ​രി, വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​രാ​യ മേ​ഘാ മ​നോ​ജ്, ജെ.​കൃ​ഷ്ണ​പ്രി​യ, സെ​ബി ലി​യോ​ൺ ഫെ​ർ​ണാ​ണ്ട​സ്, ജെ.​ജെ​സ്വി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജൂ​നി​യ​ർ ചേം​ബ​ർ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്:

വി.​എ​സ്.​സ​ന്തോ​ഷ് കു​മാ​ർ ചു​മ​ത​ല​യേ​റ്റു

ചാ​ത്ത​ന്നൂ​ർ: ജൂ​നി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചാ​ത്ത​ന്നൂ​ർ റോ​യ​ൽ ചാ​പ്റ്റ​റി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി വി.​എ​സ്.​സ​ന്തോ​ഷ് കു​മാ​ർ ചു​മ​ത​ല​യേ​റ്റു. ബി​ബു മാ​ത്യു പെ​നി​യേ​ൽ ആ​ണ് പു​തി​യ സെ​ക്ര​ട്ട​റി.
ജെ ​സി ഐ ​മു​ൻ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് സി ​മാ​ത്യു സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ആ​ർ. അ​നി​ൽ​കു​മാ​ർ, ജി.​അ​ജി, ശ്യാം​ലാ​ൽ, ഗി​രീ​ഷ് കു​മാ​ർ ന​ട​യ്ക്ക​ൽ, ജെ.​യു പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ​ക​ളാ​യ​വ​രെ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.