കൊട്ടാരക്കര: കിഴക്കേക്കര സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ 68-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. കെ.ബി.ഗണേഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സമർപ്പിതമായ ആധ്യാപക സമൂഹമാണ് പൊതു വിദ്യാഭ്യാസത്തിന്റെ അടിത്തറയെന്നും നവ സമൂഹ നിർമിതിയിൽ കലാലയങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും ദേശസ്നേഹവും പൗരബോധവുമുള്ള തലമുറയാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെകളിൽ പൂർത്തിയാക്കിയ കാര്യക്ഷമമായ സാമൂഹ്യ ഇടപെടലുകളും പഠന നേട്ടങ്ങളും സെന്റ് മേരീസ് സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. മാത്യൂസ് മാർ പോളികാർപ്പസ് പറഞ്ഞു.
ലോക്കൽ മാനേജർ ഫാ.ഗീവർഗീസ് നെടിയത്ത്, പ്രിൻസിപ്പൽ ഫാ.റോയി ജോർജ്, ഹെഡ്മാസ്റ്റർ റോയി.കെ.ജോർജ്, ഫാ.വിൽസൻ ചരുവിള, ഗ്രാമപഞ്ചായത്തംഗം എബി ഏബ്രഹാം, റെജിമോൻ വർഗീസ്, കെ.ഒ.രാജുക്കുട്ടി, ജോർജ് ജേക്കബ്, ജോമി തോമസ്, കോശി.കെ. ബാബു, എസ് അലക്സാണ്ടർ, ജെസ്റ്റിൻ ഫിലിപ്പ്, അനീഷ് ഏബ്രഹാം, ബിനോഷ് വർഗീസ്, അബിൻ.ജെ.കളീലഴികം തുടങ്ങിയവർ പ്രസംഗിച്ചു.
സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ അനിൽ ജോബോയ്, ഷീല ചാക്കോ, ഷാജി തോമസ്, എ.ഷീല, പി.ജയ്സിമോൾ, ഓഫീസ് സ്റ്റാഫ് മാത്യു തോമസ് എന്നിവർക്ക് യാത്രയയപ്പ് നൽകി