തോ​പ്പി​ൽ ര​വി പു​ര​സ്‌​കാ​രം സോ​മ​ൻ ക​ട​ലൂ​രി​ന്
Wednesday, February 1, 2023 10:48 PM IST
കൊ​ല്ലം : ഈ ​വ​ർ​ഷ​ത്തെ തോ​പ്പി​ൽ ര​വി സാ​ഹി​ത്യ​പു​ര​സ്‌​കാ​രം സോ​മ​ൻ ക​ട​ലൂ​രി​ന്‍റെ ' പു​ള്ളി​യ​ൻ' എ​ന്ന നോ​വ​ലി​ന് ല​ഭി​ച്ചു. 15,000രൂ​പ​യും ശി​ല്പ​വും പ്ര​ശം​സാ​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. വി.​ജെ ജ​യിം​സ്, ഡോ. ​എം. ടി. ​സു​ലേ​ഖ, ഡോ. ​മു​ഞ്ഞി​നാ​ട് പ​ത്മ​കു​മാ​ർ എ​ന്നി​വ​രാ​ണ് പു​സ്ത​കം പു​ര​സ്കാ​ര​ത്തി​നു തി​ര​ഞ്ഞെ​ടു​ത്ത​ത്.
എ​ട്ടി​ന് കൊ​ല്ല​ത്തു ന​ട​ക്കു​ന്ന തോ​പ്പി​ൽ ര​വി അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​മെ​ന്ന് തോ​പ്പി​ൽ ര​വി ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ് സു​ധീ​ശ​ൻ അ​റി​യി​ച്ചു. ഫോ​ക്‌​ലോ​റി​നെ​ക്കു​റി​ച്ച് നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ച സോ​മ​ൻ ക​ട​ലൂ​രി​ന്റെ ആ​ദ്യ​നോ​വ​ലാ​ണ് പു​ള്ളി​യ​ൻ.

മ​ദ്യ​നി​രോ​ധ​നം
ഏ​ര്‍​പ്പെ​ടു​ത്തി

കൊല്ലം: ശ​ക്തി​കു​ള​ങ്ങ​ര ശ്രീ​ധ​ര്‍​മ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ല്‍ ക്ഷേ​ത്ര​ത്തി​ന് മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ത്സ​വ​മേ​ഖ​ല​യാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഹ​രി​ത​ച​ട്ടം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ലം​ഘ​നം, ശ​ബ്ദ മ​ലി​നീ​ക​ര​ണം എ​ന്നി​വ​യ്‌​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നാ​വ​ശ്യ​മാ​യ പോ​ലീ​സ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും.
ഇ​തോ​ടൊ​പ്പം ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് ക്ഷേ​ത്ര​ത്തി​ന് മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള എ​ല്ലാ​വി​ധ മ​ദ്യ​വി​ല്‍​പ​ന​ശാ​ല​ക​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ച്ച് അ​ട​ച്ചി​ട​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ ഉ​ത്ത​ര​വി​ട്ടു.