പുനലൂർ : കേരള ലാറ്റിൻ കാത്തലിക് അസ്ോസിയേഷൻ സുവർണ ജൂബിലി ആഘോഷം സുവർണ ചരിതം എന്ന പേരിൽ ആഘോഷിയ്ക്കും.
നാലിന് രാവിലെ ഒന്പത് മുതൽ പത്തനാപുരം സെന്റ് സേവ്യേഴ്സ് ആനിമേഷൻ സെന്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുളളത്. ദിവ്യബലി, പൊതുസമ്മേളനം , ആദരിയ്ക്കൽ , സെമിനാർ എന്നിവ സംഘടിപ്പിയ്ക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാലിന് രാവിലെ 10ന് പതാക ഉയർത്തൽ, സ്വാഗതനൃത്തം തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പുനലൂർ രൂപതാ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് കർമപദ്ധതിയുടെ പ്രകാശനം നിർവഹിയ്ക്കും.
രൂപതാ പ്രസിഡന്റ് ക്രിസ്റ്റഫർ പത്തനാപുരം അധ്യക്ഷത വഹിയ്ക്കും. സംസ്ഥാന പ്രസിഡന്റ് ഷെറി.ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തും. ജനീഷ് കുമാർ എംഎൽഎ പ്രതിഭകളെ ആദരിയ്ക്കും.
ഫാ.ആന്റണി ഫെർണാണ്ടസ് അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ , റവ.ഡോ.റോയി.ബി.സിംസൺ, ഫാ.ബെനഡിക്ട്, ജോസ് വർഗീസ്, ജീന എന്നിവർ പ്രസംഗിക്കും.
11.30 ന് സെമിനാർ നോബിൾ മില്ലർ നയിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് കൾച്ചറൽ പ്രോഗ്രാം എന്നിവയോടെ സമ്മേളനം സമാപിയ്ക്കും.
കൊല്ലം ,പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയിൽ നിന്ന് ആയിരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ രൂപതാ വൈസ് പ്രസിഡന്റ് ബേബി.ജി.ഭാഗ്യോദയം, ഡയറക്ടർ ഫാ.ആന്റണി ഫെർണാണ്ടസ്, റോബർട്ട് പുനലൂർ, ക്രിസ്റ്റഫർ പത്തനാപുരം എന്നിവർ പങ്കെടുത്തു.