കെ.​എം മാ​ണി​യു​ടെ ജ​ന്മ​ദി​നം കാരുണ്യദിനമായി ആ​ച​രി​ച്ചു
Wednesday, February 1, 2023 10:52 PM IST
കൊ​ട്ടാ​ര​ക്ക​ര : കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​എം മാ​ണി​യു​ടെ തൊ​ണ്ണൂ​റാം ജ​ന്മ​ദി​നാ​ഘോ​ഷ​വും കാ​രു​ണ്യ ദി​നാ​ച​ര​ണ​വും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.
പു​ത്തൂ​ർ സാ​യ​ന്ത​നം ഗാ​ന്ധി​ഭ​വ​ൻ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ളു‌​ടെ ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ഴു​താ​ന​ത്ത് ബാ​ല​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ, സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ര​ഞ്ജി​ത്ത് തോ​മ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ജി.​മു​രു​ക​ദാ​സ​ൻ നാ​യ​ർ, എ.​ഇ​ക്ബാ​ൽ​കു​ട്ടി, ആ​ദി​ക്കാ​ട് മ​നോ​ജ്, മാ​ത്യു സാം, ​സ​ജി​മോ​ൻ കു​റ്റി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നാ​പു​രം :കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ -എം ​ചെ​യ​ർ​മാ​നും മ​ന്ത്രി​യു​മാ​യി​രു​ന്ന കെ ​എം മാ​ണി​യു​ടെ 90-ാം ജ​ന്മ​ദി​നം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ച്ചു.​ കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ -എം ​പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​രു​ണ്യ​ദി​നാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കി​ട​പ്പ് രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണ​പൊ​തി വി​ത​ര​ണം ചെ​യ്തു.
കാ​രു​ണ്യ​ദി​നാ​ചാ​ര​ണം പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത​നാ​പു​രം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ങ്കോ​ട് ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ഉ​ന്ന​ത​ധി​കാ​ര സ​മി​തി അം​ഗം ബെ​ന്നി ക​ക്കാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
യോ​ഗ​ത്തി​ൽ പെ​ന്ഷ​നേ​ഴ്സ് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി ​എം മോ​ഹ​ന​ൻ​പി​ള്ള, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ്‌ കാ​സിം, ന​വാ​സ് തേ​മ്പാ​വി​ൻ മൂ​ട്ടി​ൽ,സു​ന​റ്റ് കെ ​വൈ,പ്ര​ഭാ​ക​ര​ൻ നാ​യ​ർ,മു​ഹ​മ്മ​ദ്‌ നാ​ദ​ർ​ഷ എ, ​എ​ബി എ​ബ്ര​ഹാം,പി ​വി ബ​ഷീ​ർ, റെ​ജി ചെ​ങ്കി​ലാ​ത്, ഷാ​ജി ക​ക്കാ​ട്, തോ​മ​സ് കു​ള​മാ​കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.