പു​റ​ത്തു നി​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി സ്കൂളിൽ അ​ക്ര​മം കാ​ട്ടി​യ​താ​യി പ​രാ​തി
Friday, February 3, 2023 11:39 PM IST
പു​ന​ലൂ​ർ: താ​ലൂ​ക്ക് സ​മാ​ജം ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​റ​ത്തു നി​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി അ​ക്ര​മം കാ​ട്ടി​യ​താ​യി പ​രാ​തി.
ഒ​റ്റ​ക്ക​ൽ സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ഷ​മീ​ജ് (16) ആ​ണ് അ​ധ്യാ​പ​ക​രെ മ​ർ​ദി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ബോ​യ്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ൽ വാർഷികം ന​ട​ന്നു കൊ​ണ്ടി​രി​ക്കെ ഷ​മീ​ജ് സ്കൂ​ളി​ലെ​ത്തു​ക​യാ​യി​രു​ന്നു. കൂ​ട്ടു​കാ​ര​ന്‍റെ കൈ​യി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോൺ വാ​ങ്ങാ​നെ​ന്ന പേ​രി​ലാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്.
പ്രി​ൻ​സി​പ്പ​ൽ ഇ​ട​പെ​ട്ട് വേ​ഗം പു​റ​ത്തെ​യ്ക്ക് പോ​കാ​ൻ വി​ദ്യാ​ർ​ഥിയോ​ടു പ​റ​ഞ്ഞെ​ങ്കി​ലും പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. തുടർന്ന് പ്രി​ൻ​സി​പ്പ​ലി​നെ കൈ​യേറ്റം ചെ​യ്തെ​ന്നാ​ണ് പ​രാ​തി.​ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു.​ അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ചേ​ർ​ന്ന് വി​ദ്യാ​ർ​ഥിയെ കൈ​യേറ്റം ചെ​യ്ത​താ​യും പ​റ​യ​പ്പെ​ടു​ന്നു. ഷ​മീ​ജ് പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കു​ടും​ബ സം​ഗ​മ​ം

കു​ണ്ട​റ: അ​ഞ്ചാ​ലും​മൂ​ട് ക​ലാ​ര​ഞ്ജി​നി ന​ഗ​ർ​ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും.
ഇ​ന്ന് രാ​വി​ലെ ഒന്പത് മു​ത​ൽ സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം ക​ഥാ​കാ​രി ബീ​ന സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ബോ​സ്കോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.