ജ്വാ​ലാ​മു​ഖി പു​ര​സ്‌​കാ​രം ജ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സി​ന്
Friday, February 3, 2023 11:39 PM IST
കൊ​ല്ലം: സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ്വാ​ല വി​മ​ൻ​സ് പ​വ​ർ സ​മ്മാ​നി​ക്കു​ന്ന ജ്വാ​ലാ​മു​ഖി പു​ര​സ്‌​കാ​രം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ജെ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സി​ന്. കൊ​ല്ലം ക​രു​ത​ൽ മ്യൂ​സി​ക് അ​ക്കാ​ദമി ഹാ​ളി​ൽ ഇന്ന് വൈ​കു​ന്നേ​രം അ​ഞ്ചിന് ന​ട​ക്കു​ന്ന അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ് മേ​യ​ർ പ്ര​സ​ന്ന എ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജ്വാ​ല വി​മ​ൻ​സ് പ​വ​ർ പ്ര​സി​ഡ​ന്‍റ് ബെ​റ്റ്സി എ​ഡി​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ ബി​ന്ദു കൃ​ഷ്ണ, ഹ​ണി ബെ​ഞ്ച​മി​ൻ, എ​സ് ഐ ​പ്ര​തി​ഭ നാ​യ​ർ, ജ്വാ​ല ഭാ​ര​വാ​ഹി​ക​ളാ​യ മി​നി​മോ​ൾ, സോ​ജാ ലീ​ൻ ഡേ​വി​ഡ്, ക​സ്തൂ​രി ജോ​സ​ഫ് എ​ന്നി​വ​ർ പ്രസംഗി​ക്കും.
ക​വി​ക​ളാ​യ ഉ​മ സാ​ന്ദ്ര, ഹി​ൽ​ഡ ഷീ​ല, ഉ​പാ​സ​ന ന​ഴ്സിം​ഗ് കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്രഫ. ഡോ. ​ആ​നി പി. ​അ​ല​ക്സാ​ണ്ട​ർ, പ​ട്ട​ത്താ​നം വി​മ​ല ഹൃ​ദ​യ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജൂ​ഡി​ത് ല​ത, ഡോ. ​സി​നി സു​ജി​ത് ആ​നേ​പ്പി​ൽ, ഇ​ന്‍റർ​നാ​ഷ​ണ​ൽ അ​ത് ലറ്റ് ആൻഡ് സൈ​ക്ലി​സ്റ്റ് ശ്രീ​ന വി,​ ഇ​ന്‍റർ​നാ​ഷ​ണ​ൽ യോ​ഗ ഗോ​ൾ​ഡ് മെ​ഡ​ലി​സ്റ്റ് ആ​ദി​ത്യ ബി​ജു, അങ്കണ​വാ​ടി വ​ർ​ക്ക​ർ പൂ​ർ​ണി​മ .ഡി, ​ട്രാ​ഫി​ക് വാ​ർ​ഡ​ൻ യ​മു​ന, ഫോ​ക്ലോ​ർ പു​ര​സ്കാ​ര ജേ​താ​വ് രേ​ണു​ക, പ്ര​ഭാ​വ​തി എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.