യൂ​നു​സ്‌​കു​ഞ്ഞി​ന്‍റെ ജീ​വി​തം ത​ല​മു​റ​ക​ള്‍​ക്ക് പാ​ഠം: പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി
Friday, February 3, 2023 11:39 PM IST
കൊ​ല്ലം: മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി​യും മു​ന്‍ എംഎ​ല്‍യു​മാ​യി​രു​ന്ന എ.​യൂ​നു​സ്‌​കു​ഞ്ഞി​ന്‍റെ ജീ​വി​തം ത​ല​മു​റ​ക​ള്‍​ക്ക് പാ​ഠ​മാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ക​മ്മ​ിറ്റി കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ല്‍ സം​ഘ​ടി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു കുഞ്ഞാലിക്കുട്ടി.
സാ​ധാ​ര​ണ​ക്കാ​ര​നാ​യി ജീ​വി​ച്ച് പ​ടി​പ​ടി​യാ​യി ഉ​യ​ര്‍​ന്ന് ഉ​ന്ന​ത​ങ്ങ​ളി​ലെ​ത്തി​യി​ട്ടും പി​ന്നി​ട്ട ജീ​വി​തം അ​ദ്ദേ​ഹം മ​റ​ന്നി​ല്ല. സാ​ധാ​ര​ണ​ക്കാ​രെ ചേ​ര്‍​ത്ത് പി​ടി​ച്ചു. അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​നും സ​ഹാ​യ​ങ്ങ​ളെ​ത്തി​ക്കാ​നും അ​വ​സാ​ന കാ​ലം വ​രെ​യും ഊ​ര്‍​ജ്വ​ല​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു. ചു​രു​ങ്ങി​യ ജീ​വി​ത​ത്തി​നു​ള്ളി​ല്‍ വ​ലി​യ അ​നു​ഭ​വ​മു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു. അ​ദ്ദേ​ഹം കൈ​വെ​ക്കാ​ത്ത രം​ഗ​ങ്ങ​ളി​ല്ല. രാ​ഷ്ടീ​യ​ത്തി​ന​തീ​ത​മാ​യ സു​ഹൃ​ത്ബ​ബ​ന്ധ​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. മ​ല​പ്പു​റം എംഎ​ല്‍​എ എ​ന്ന നി​ല​യി​ല്‍ ശ്ലാ​ഘ​നീ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പറഞ്ഞു.
യൂ​നു​സ് കു​ഞ്ഞ് ഒ​രു സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണെ​ന്ന് സി.​പി.​എ നേ​താ​വും മു​ന്‍ മ​ന്ത്രി​യു​മാ​യ കെ.​ഇ.​ഇ​സ്മാ​യി​ല്‍ പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. പാ​വ​പ്പെ​ട്ട കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സം കൊ​ടു​ത്ത് വി​ദ്യാ​സ​മ്പ​ന്ന​രാ​ക്കി മാ​റ്റു​വാ​ന്‍ യൂ​നു​സ് കു​ഞ്ഞി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​അ​ന്‍​സാ​റു​ദി​ന്‍ അ​ധ്യ​ക്ഷ​നാ​യി. സു​ല്‍​ഫീ​ക്ക​ര്‍ സ​ലാം, എ.​എ അ​സീ​സ്, ന​ജീ​ബ് കാ​ന്ത​പു​രം എംഎ​ല്‍​എ, സി.​പി ബാ​വ​ഹാ​ജി, ബീ​മാ​പ​ള്ളി റ​ഷീ​ദ്, കെ.​എ​ന്‍.​എ ഖാ​ദ​ര്‍, ക​ട​യ്ക്ക​ല്‍ അ​ബ്ദു​ല്‍ അ​സീ​സ് മൗ​ല​വി, കെ.​സി രാ​ജ​ന്‍, കെ.​ബേ​ബി​സ​ണ്‍, നൗ​ഷാ​ദ് യൂ​നു​സ്, എം.​എ സ​ലാം എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.
എ.​അ​ബ്ദു​ല്‍ റ​ഹു​മാ​ന്‍, വ​ട്ട​പ്പാ​റ നാ​സി​മു​ദീ​ന്‍, കെ.​യു ബ​ഷീ​ര്‍, എ.​ഫ​സി​ലു​ദീ​ന്‍ ഹാ​ജി, എം.​എ ക​ബീ​ര്‍, വാ​ഴ​യ​ത്ത് ഇ​സ്മാ​യി​ല്‍, ഷാ​ഹൂ​ല്‍ ഹ​മീ​ദ്, ദു​നൂ​പ്കു​ട്ടി, തോ​പ്പി​ല്‍ ജ​മാ​ലു​ദീ​ന്‍, വ​ര​വി​ള ന​വാ​സ്, പു​ന്ന​ല എ​സ്.​ഇ​ബ്രാ​ഹീം​കു​ട്ടി, മു​ള്ളു​കാ​ട്ടി​ല്‍ സാ​ദി​ഖ്, എം.​എം ജ​ലീ​ല്‍, ശി​ഹാ​ബ് ആ​ലൂ​ക്ക, സി​ദീ​ഖ് ഇ​ള​മ്പ​ള്ളൂ​ര്‍, ‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.