കെപിഎസ്ടിഎ ജില്ലാ സമ്മേളനം
Friday, February 3, 2023 11:39 PM IST
ശാ​സ്താം​കോ​ട്ട: ബ​ജ​റ്റി​ൽ അ​ധ്യാ​പ​ക​രെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​യും പാ​ടെ അ​വ​ഗ​ണി​ച്ച​താ​യി കേ​ര​ളാ പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പ്ര​ദീ​പ് പ​റ​ഞ്ഞു.
കെപിഎ​സ് റ്റിഎ ശാ​സ്താം​കോ​ട്ട​യി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​ഡിഎ ​കു​ടി​ശി​ക അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ബ​ജ​റ്റ് മൗ​നം പാ​ലി​ച്ച​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ജീ​വ​നക്കാ​ർ​ക്ക് ഒ​രു ആ​നു​കൂ​ല്യ​വും ന​ൽ​കാ​ത്ത ആ​ദ്യ ബ​ജ​റ്റാ​ണ് ഇ​ന്ന് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​വിവ​ത്ക​ര​ണ​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ ചു​വ​പ്പ് വ​ൽ​ക്ക​ര​ണ​വും ന​ട​ത്താ​ൻ പ​ര​സ്പ​രം മ​ത്സ​രി​ക്കു​ക​യാ​ണ്. പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ യ​ഥാ​ർഥ ല​ക്ഷ്യം അ​ട്ടി​മ​റി​പ്പെ​ടു​ക​യാ​ണെ​ന്ന് സി.​പ്ര​ദീ​പ് ആ​രോ​പി​ച്ചു.
കെപിഎ​സ് റ്റിഎ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജ​യ​കു​മാ​ർ വി.​എ​സ് അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​രാ​ജ് മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി വൈ.​നാ​സ​റു​ദീ​ൻ, ബി.​ജ​യ​ച​ന്ദ്ര​ൻ പി​ള്ള, പ​ര​വൂ​ർ സ​ജീ​ബ്, എ ​ഹാ​രി​സ്, എ​സ്.​ശ്രീ ഹ​രി, ബി.​എ​സ് ശാ​ന്ത​കു​മാ​ർ, ദി​നി​ൽ മു​ര​ളി, ബി.​റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന് ലേ​ക്ക് വ്യൂ ​ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ രാവിലെ പ​ത്തിന് ജി​ല്ലാ സ​മ്മേ​ള​നം എഐസി​സി സെ​ക്ര​ട്ടി പി.​സി.​വി​ഷ്ണു​നാ​ഥ് എംഎൽഎ ഉ​ദ്ഘാ​ട​നം ചെ​യ്യും. 11.30 ന് ​വി​ദ്യ​ഭ്യാ​സ സ​മ്മേ​ള​നം സി.​ആ​ർ മ​ഹേ​ഷ് എംഎൽഎ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കാ​ർ​ഷി​ക സെ​മി​നാ​ർ ന​ട​ത്തി

കു​ണ്ട​റ: പു​നു​ക്ക​ന്നൂ​ർ ദേ​ശ​സേ​വി​നി ലൈ​ബ്ര​റി​യി​ൽ കാ​ർ​ഷി​ക സെ​മി​നാ​ർ ന​ട​ത്തി. ഇ​ള​മ്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ല​ജ ഗോ​പ​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം പ്ര​സി​ഡ​ന്‍റ് എ​സ്. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൃ​ഷി ഓ​ഫീ​സ​ർ പ്രേം ​ലാ​ൽ ക്ലാ​സ് എ​ടു​ത്തു. കെ. ​മ​ദ​ന​ൻ, എ​സ് മ​ണി​ക​ണ്ഠ​ൻ പി​ള്ള, കെ ​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.