ബിജെപി മ​ണ്ഡ​ലം ക​മ്മി​റ്റിയു​ടെ പ​ദ​യാ​ത്ര ഇ​ന്നു മു​ത​ൽ
Friday, February 3, 2023 11:40 PM IST
ക​രു​നാ​ഗ​പ്പ​ള്ളി:​ സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഗൂ​ഡാ​ലോ​ച​ന​യ്ക്കു​മെ​തി​രേ ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെആ​ർ രാ​ജേ​ഷ് ന​യി​ക്കു​ന്ന മ​ണ്ഡ​ലം പ​ദ​യാ​ത്ര ഇ​ന്നും നാ​ളെ യും ​പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
രാ​വി​ലെ ഒ​മ്പ​തി​ന് ആ​ല​പ്പാ​ട് പ​റ​യ​ക​ട​വി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ദ​യാ​ത്ര ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ല​പ്പാ​ട്, ക്ലാ​പ്പ​ന, കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന പ​ദ​യാ​ത്ര ക്ലാ​പ്പ​ന തോ​ട്ട​ത്തി​ൽ മു​ക്കി​ൽ സ​മാ​പി​ക്കും. യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു പ​ട്ട​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. നാളെ രാ​വി​ലെ പു​തി​യ​കാ​വി​ൽ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി.ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ​ദ​യാ​ത്ര ആ​ദി​നാ​ട്, കോ​ഴി​ക്കോ​ട്, ക​രു​നാ​ഗ​പ്പ​ള്ളി ഏ​രി​യ​ക​ളി​ലെ പ​ര്യ​ട​ന​ത്തി​നുശേ​ഷം ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണി​ൽ സ​മാ​പി​ക്കും.
പൊ​തു​സ​മ്മേ​ള​നം ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​കെ​എ​സ് രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ​ആ​ർ രാ​ജേ​ഷ്, മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ലി​നി രാ​ജീ​വ​ൻ, ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​തീ​ഷ് തേ​വ​ന​ത്ത്, മി​നി ആ​മ്പാ​ടി, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ​മു​ര​ളി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.