ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Saturday, February 4, 2023 10:52 PM IST
കൊ​ല്ലം: ക​ർ​മ​ല റാ​ണി ട്രെ​യി​നി​ംഗ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ൾ വാ​ടി ത​ങ്ക​ശേ​രി തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും ല​ഹ​രി​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും നടത്തി.
മേ​ഖ​ല​യി​ൽ ഫ്ലാ​ഷ് മോ​ബു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും, ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ അ​ത്യാ​പ​ത്തി​നെ കു​റി​ച്ചു ബോധവത്കരിക്കുകയ.ും ചെ​യ്തു.
തു​ട​ർ​ന്ന്‌ വാ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് റീ​ഡി​ംഗ് റൂ​മി​ലെ ഗ്ര​ന്ഥ​ശേ​ഖ​ര​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പു​സ്ത​ക​ങ്ങ​ളും, റീ​ഡിം​ഗ്‌ റൂ​മി​ലെ വാ​യ​ന​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നോ​ട്ട് ബു​ക്കു​ക​ളും വി​ത​ര​ണം ചെ​യ്തു.

ജ​ല​വി​ത​ര​ണ പൈ​പ്പി​നു​ള്ള
കു​ഴി​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞു

കു​ണ്ട​റ : ജ​ല​വി​ത​ര​ണ പൈ​പ്പ് സ്ഥാ​പി​ക്കാ​നു​ള്ള കു​ഴി​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് ബൈ​ക്ക് യാ​ത്രി​ക​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു.
പു​തു​ശേ​രി​ക്കോ​ണം വി​വേ​ക​ദാ​യി​നി ലൈ​ബ്ര​റി​ക്ക് സ​മീ​പ​മു​ള്ള വ​ള​വി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ട്ട​ർ അ​തോ​റി​ട്ടി​യു​ടെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. കു​ഴി എ​ടു​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ യാ​തൊ​രു​വി​ധ സൂ​ച​ന ഫ​ല​ക​ങ്ങ​ളോ സ്ഥാ​പി​ച്ചി​ട്ടി​ല്ല. പ്ര​ത്യേ​കി​ച്ച് കു​ഴി​ക​ൾ പ​ക​ൽ മ​ണ്ണി​ട്ട് മൂ​ടി​യി​ട്ടി​ല്ലെ​ങ്കി​ൽ ചു​വ​ന്ന പ്ലാ​സ്റ്റി​ക് റി​ബ​ൺ കെ​ട്ടു​ന്ന പ​തി​വു​ണ്ട്. ഇ​വി​ടെ അ​തും പാ​ലി​ച്ചി​ട്ടി​ല്ല. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടുഅ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​നെ ഇ​നി സ​ജീ​വ്‌ ന​യി​ക്കും