താല്പര്യപത്രം ക്ഷണിച്ചു
1264889
Saturday, February 4, 2023 11:10 PM IST
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കരീപ്ര ശരണാലയം, പുത്തൂര്‍ സായന്തനം എന്നീ വൃദ്ധസദനങ്ങളിലെ താമസക്കാരുടെ മാനസിക ഉല്ലാസത്തിനായി നടത്തുന്ന "സ്നേഹയാത്ര'യുടെ ക്രമീകരണങ്ങള്‍ ചെയ്തു നല്‍കുന്നതിന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍/ട്രാവലിംഗ് ഏജന്‍സികളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു. 11, 12 തീയതികളിലാണ് യാത്ര.
വൃദ്ധസദനങ്ങളിലെ 24 താമസക്കാര്‍ ഉള്‍പ്പെടെ ആകെ 35 അംഗങ്ങള്‍ സംഘത്തില്‍ ഉണ്ടാകും. ശരണാലയം, സായന്തനം എന്നീ സ്ഥാപനങ്ങളില്‍ നിന്നും എയര്‍ബസില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുകയും വിമാന മാര്‍ഗം നെടുമ്പാശേരിയിലെത്തി കപ്പല്‍ സന്ദര്‍ശനം നടത്തി ഒരു ദിവസം ഇവിടെ താമസസൗകര്യം ഏര്‍പ്പെടുത്തി അടുത്ത ദിവസം എയര്‍ബസില്‍ ആലപ്പുഴയില്‍ എത്തിച്ച് ഹൗസ് ബോട്ടിംഗിന് ശേഷം എയര്‍ബസില്‍ തിരികെ സ്ഥാപനങ്ങളില്‍ എത്തിക്കുന്ന തരത്തിലാണ് ഉല്ലാസയാത്ര ക്രമീകരിക്കേണ്ടത്. ഭക്ഷണം ഉള്‍പ്പെടെയുള്ള നിരക്ക് താല്പര്യപത്രത്തില് രേഖപ്പെടുത്തണം. ഒമ്പത് വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്, കൊല്ലം. ഫോണ്‍ : 0474 2790971.