ബൈ​ബി​ൾ അ​വ​ഹേ​ളി​ക്ക​പ്പെ​ട്ട സം​ഭ​വം : ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് ക്രൈ​സ്ത​വ അ​ല്മാ​യ സ​മാ​ജം
Sunday, February 5, 2023 10:48 PM IST
കൊ​ല്ലം : കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ മൂ​ഴി​യാ​ർ എ​ര​ഞ്ഞി​പ്പു​ഴ ഗ്രാ​മ​ത്തി​ൽ ക്രൈ​സ്ത​വ​രു​ടെ വി​ശു​ദ്ധ ഗ്ര​ന്ഥ​മാ​യ ബൈ​ബി​ളി​നെ അ​വ​ഹേ​ളി​ക്കു​ക​യും ക​ത്തി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​വും വേ​ദ​നാ​ജ​ന​ക​വു​മാ​ണെ​ന്ന് ക്രൈ​സ്ത​വ അ​ല്മാ​യ സ​മാ​ജം.
സം​ഭ​വ​ത്തെ അ​പ​ല​പി​ക്കാ​ൻ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ നേ​തൃ​ത്വം ത​യാ​റാ​വാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ശ​രി​യാ​യ രീ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക്ക് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്‍റ് തോ​പ്പി​ൽ ജി. ​വി​ൻ​സ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ജെ. ഡി​ക്രൂ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.