അ​മ്മ​മാ​രു​ടെ സം​ര​ക്ഷ​ണം സാ​മൂ​ഹ്യ ബാ​ധ്യ​ത: എ​ന്‍.കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി
Monday, February 6, 2023 11:07 PM IST
ച​വ​റ: അ​മ്മ​മാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് സാ​മൂ​ഹ്യ ബാ​ധ്യ​ത​യാ​ണെ​ന്ന് എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പ​റ​ഞ്ഞു. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളെ ഉ​പേ​ക്ഷി​ക്കു​ന്ന പ്ര​വ​ണ​ത അ​ധി​ക​രി​ച്ച​താ​യും വീ​ടു​ക​ളി​ല്‍ മ​ര്‍​ദ​ന​ങ്ങ​ള്‍​ക്കി​ര​യാ​കു​ന്ന അ​മ്മ​മാ​ര്‍ വ​ര്‍​ധി​ക്കു​ന്ന​ത് സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ച​വ​റ കൊ​ട്ടു​കാ​ട് അ​മ്മ​വീ​ട് ജം​ഗ്ഷ​നി​ല്‍ ആ​രം​ഭി​ച്ച ഏ​യ്ഞ്ച​ല്‍​സ് വാ​ലി കെ​യ​ര്‍​ഹോം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു എം​പി. ഡോ. ​സു​ജി​ത്ത് വി​ജ​യ​ന്‍ പി​ള്ള എം​എ​ല്‍​എ കെ​യ​ര്‍​ഹോം സ​മ​ര്‍​പ്പ​ണം ന​ട​ത്തി. യം​ങ് ഡി​സ​ബി​ലി​റ്റി റൈ​റ്റ്സ് ആ​ക്ടി​വി​സ്റ്റും യു​എ​ന്‍ ചൈ​ല്‍​ഡ് അ​ച്ചീ​വ​ര്‍ ജേ​താ​വു​മാ​യ ആ​സിം വെ​ളി​മ​ണ്ണ മു​ഖ്യാ​തി​ഥി​യാ​യി.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി​പി സു​ധീ​ഷ് കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി, ഖാ​ദി​സി​യ്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ് കു​ഞ്ഞ് സ​ഖാ​ഫി, ജാ​മി​അ ബ​യ്യി​നാ​ത്ത് ഡ​യ​റ​ക്ട​ര്‍ അ​ബ്ദു​ല്‍ വ​ഹാ​ബ് ന​ഈ​മി, കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ഷം​സു​ദീ​ന്‍ പൂ​വ​ഞ്ചേ​രി​ല്‍, കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​റ്റി​യി​ല്‍ ഷാ​ന​വാ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ അ​നി​ല്‍, ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ല​ളി​താ രാ​ജ​ന്‍, കെ​എം​സി​സി പ്ര​തി​നി​ധി യൂ​സു​ഫ് സ​ലീം, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ റ​ഷീ​ദ്, നൗ​ഫ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.