നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ബൈ​ക്കി​ലും സ്‌​കൂ​ട്ട​റി​ലും ഇ​ടി​ച്ച് ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്ക്
Tuesday, February 7, 2023 11:16 PM IST
കൊല്ലം: കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.

അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇന്നലെ വൈ​കുന്നേരം മൂ​ന്ന​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ മാ​മൂ​ട് പാ​ര്‍​ക്കി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കു​ണ്ട​റ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് എ​തി​രേ വ​ന്ന ബൈ​ക്കി​ലും പി​ന്നാ​ലെ​യെ​ത്തി​യ സ്‌​കൂ​ട്ട​റി​ലും ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്രി​ക​നും സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന രാ​മ​ന്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി സ​ജി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

സ്‌​കൂ​ട്ട​റി​ന് പി​ന്നി​ലി​രു​ന്ന ജോ​ണ്‍​സ​ണ്‍ എ​ന്ന​യാ​ള്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ പാ​ല​ത്ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബെ​ക്ക് യാ​ത്രി​ക​ന് ത​ല​യ്ക്കും കാ​ലി​നു​മാ​ണ് പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്. കാ​റി​ല്‍ മൂ​ന്നു​പേ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ര്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ടു.