ശ്ര​ദ്ധ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, February 7, 2023 11:16 PM IST
ഐ​വ​ർ​കാ​ല: സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ യൂ​ത്ത് ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഐ​വ​ർ​കാ​ല ബ​ദാം മു​ക്കി​ന് സ​മീ​പം ആ​രം​ഭി​ക്കു​ന്ന ശ്ര​ദ്ധ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ആ​ന്‍റ് കൗ​ൺ​സി​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കും.
ഇ​വാ​ൻ​ജ​ലി​ക്ക​ൽ സ​ഭ പ്രി​സൈ​ഡിം​ഗ് ബി​ഷ​പ്് ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും.
സൗ​ത്ത് കേ​ര​ള ഡ​യോ​സി​ഷ​ൻ ബി​ഷ​പ് ഡോ.​എ​ബ്ര​ഹാം ചാ​ക്കോ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം കു​ന്ന​ത്തൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വ​ത്സ​ല​കു​മാ​രി നി​ർ​വ​ഹി​ക്കും.
സ​ഭാ സെ​ക്ര​ട്ട​റി റ​വ. ഏ​ബ്ര​ഹാം ജോ​ർ​ജ്, ഡ​യ​റ​ക്ട​ർ റ​വ.​ജോ​ൺ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ.​അ​നീ​ഷ് മാ​ത്യു, പ്ര​ഫ. ജോ​ൺ സ​ഖ​റി​യ, എ.​പി. ശ്രീ​കാ​ന്ത്, കെ.​ജി. അ​നീ​ഷ്യ, റ​വ.​റോ​ണി ചെ​റി​യാ​ൻ, പാ​സ്റ്റ​ർ ബേ​ബി ക​ട​മ്പ​നാ​ട്, രാ​ജ​ൻ നാ​ട്ട​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം പ​ദ്ധ​തി​:
കു​ള​ത്തൂ​പ്പു​ഴ​യി​ൽ തു​ട​ക്ക​മാ​യി

കു​ള​ത്തൂ​പ്പു​ഴ: വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം പ​ദ്ധ​തി​ക്ക് കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ന​വ​കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​അ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
അ​ഞ്ച​ൽ കു​ള​ത്തൂ​പ്പു​ഴ മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​ങ്ങ​ൾ ശു​ദ്ധീ​ക​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ദീ​റ സൈ​ഫു​ദീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​കു​മാ​ർ, സാ​ബു എ​ബ്ര​ഹാം, പി ​ആ​ർ സ​ന്തോ​ഷ് കു​മാ​ർ, സി​പി​ലാ​ഷ് കു​മാ​ർ, ഷീ​ജ റാ​ഫി, പി ​ലൈ​ലാ ബീ​വി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം ​ഷി​ബു കു​മാ​ർ, എം ​ന​ജീ​ബ്, ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.