സ്ത്രീ ​രോ​ഗ വി​ദ​ഗ്ധ​രു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം 10 മുതൽ കൊ​ല്ല​ത്ത്
Tuesday, February 7, 2023 11:16 PM IST
കൊ​ല്ലം: ഓ​ൾ കേ​ര​ള കോ​ൺ​ഗ്ര​സ് ഓ​ഫ് ഒ​ബ്സെ​റ്റി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം 10 മു​ത​ൽ 12 വ​രെ കൊ​ല്ലം റാ​വി​സ് ഹോ​ട്ട​ലി​ൽ ന​ട​ക്കും. 10 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് റാ​വി​സ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഡോ. ​സെ​റീ​ന ഗി​ൽ​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കേ​ര​ള​ത്തി​നു​പു​റ​മേ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള​ള ലോ​ക​പ്ര​ശ​സ്ത​രാ​യ സ്ത്രീ​രോ​ഗ​വി​ദ​ഗ്ധ​ർ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.
കേ​ര​ള​ത്തി​ലെ മാ​തൃ​മ​ര​ണ നി​ര​ക്ക് വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യി കു​റ​യ്ക്കാ​നു​ള്ള പ്ര​യ​ത്ന​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ഡോ. ​വി.​പി. പ​ലി, ഡോ.​പി.​കെ. ശേ​ഖ​ര​ൻ, ഡോ.രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കും. ഡോ. ​നോ​സ​ർ പെ​രി​യ​ർ, ഡോ. ​ജ​യ​ദീ​പ് ടാ​ങ്ക്, ഡോ. ​ടോ​ണി ടാ​ൻ തു​ട​ങ്ങി പ്ര​മു​ഖ ഡോ​ക്ട​ർ​മാ​രും സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​കും.
സ്ത്രീ​രോ​ഗ - പ്ര​സ​വ ചി​കി​ത്സാ​രം​ഗ​ത്തെ നൂ​ത​ന​മ അ​റി​വു​ക​ളും, അ​നു​ഭ​വ​പാ​ഠ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന വി​വി​ധ സെ​ഷ​നു​ക​ൾ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ എ​ഴു​ന്നൂ​റോ​ളം പേ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.
പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, പ്ര​ബ​ന്ധാ​വ​ത​ര​ണം, സം​വാ​ദ​ങ്ങ​ൾ, പാ​ന​ൽ ച​ർ​ച്ച​ക​ൾ എ​ന്നി​വ​യും ന​ട​ക്കും. ചി​കി​ത്സാ​രീ​തി​ക​ൾ സം​ബ​ന്ധി​ച്ച് പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നും ക്ര​മീ​ക​ര​ണ​മു​ണ്ട്. സ്ത്രി​ക​ൾ നേ​രി​ടു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ, പ്ര​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കു​ന്ന സ​ങ്കീ​ർ​ണ​ത​ക​ൾ, മാ​തൃ​മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ, ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​രാ​യ പെ​ൺ​കു​ട്ടി​ക​ളെ പ​രി​ശോ​ധി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കും.
ഓ​ർ​ഗ​നൈ​സിം​ഗ് ചെ​യ​ർ പേ​ഴ്സ​ൺ ഡോ ​സ​ജി​നി, സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​എ​ൻ.​ആ​ർ.​റീ​ന, ഡോ ​മി​നു പ്രി​യ, സ​യ​ന്‍റി​ഫി​ക് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ഡോ.​ക​വി​ത വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.