കൊല്ലം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് നിലവിലെ പെട്രോള്‍/ഡീസല്‍/എല്‍.പി.ജി വില്പനശാലകള് പ്രവര്‍ത്തിപ്പിക്കുന്നതിന് മൂലധനമായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ അപേക്ഷിക്കാം.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതും പൊതുമേഖലയിലെ ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറും ആയിരിക്കണം. സംരംഭം നടത്തുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍, വിവിധ ലൈസന്‍സുകള്‍, ടാക്സ്, രജിസ്ട്രേഷന് എന്നിവ ഉണ്ടായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. പ്രായം 60 വയസില്‍ കൂടരുത്.
അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരംജോലി ഉള്ളവരാകരുത്. വായ്പയ്ക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം.
മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബവാര്‍ഷിക വരുമാനം, വയസ്, വിദ്യാഭ്യാസയോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് വിലാസം, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്പ്പറേഷന്, ടൗണ്‍ഹാള്‍ റോഡ്, തൃശൂര്‍-20 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474-2764440.