പ​ര​വൂ​രി​ലെ സ​മൂ​ഹ വി​വാ​ഹം: അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു
Wednesday, February 8, 2023 11:12 PM IST
പ​ര​വൂ​ർ: പു​റ്റിം​ഗ​ൽ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വ​ത്തി​ന് അ​നു​ബ​ന്ധ​മാ​യി സ്നേ​ഹ മം​ഗ​ല്യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മൂ​ഹ വി​വാ​ഹം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇ​തി​നാ​യി അ​നു​യോ​ജ്യ​രാ​യ യു​വ​തീ-​യു​വാ​ക്ക​ളു​ടെ ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും ബ​ന്ധു​ക്ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കും വ​ധൂ - വ​ര​ന്മാ​രു​ടെ പേ​രു​ക​ൾ നി​ർ​ദേ​ശി​ക്കാം.
കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. വി​ശ​ദ​മാ​യ അ​പേ​ക്ഷ​ക​ൾ 28 - ന്‌ ​മു​മ്പ് ല​ഭി​ക്ക​ണം.​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കൂ​ട്ടാ​യ്മ​യു​ടെ ര​ക്ഷാ​ധി​കാ​രി​യും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ പി.​ശ്രീ​ജ (98959 60971), ചെ​യ​ർ​മാ​ൻ ഷൈ​ൻ സു​ന്ദ​ർ പ​ടി​പ്പു​ര​യി​ൽ (70257 88788), ജ​ന​റ​ൽ ക​ൺ​വീ​ന​ർ - ജ​യ​നാ​ഥ് ജി. ​ഊ​ട്ടു​പ്പു​ര​യി​ൽ (75103 85895) എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

ഏ​ക​ദി​ന ശി​ല്‍​പ​ശാ​ല സംഘടിപ്പിച്ചു

കൊല്ലം: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ക​ദി​ന ശി​ല്‍്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ റി​സോ​ഴ്‌​സ് അം​ഗ​ങ്ങ​ള്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, സാ​ങ്കേ​തി​ക സ​ഹാ​യം ന​ല്‍​കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ​ങ്കെ​ടു​ത്ത​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​കീ​യാ​സൂ​ത്ര​ണ സ​മി​തി​യി​ലെ സ​ര്‍​ക്കാ​ര്‍ നോ​മി​നി എം. ​വി​ശ്വ​നാ​ഥ​ന്‍ അ​ധ്യക്ഷ​നാ​യി.
14-ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ള്‍, നൂ​ത​ന- സം​യോ​ജി​ത-​സ​മ​ഗ്ര​പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ​യി​ല്‍ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജ​ന​കീ​യാ​സൂ​ത്ര​ണ ജി​ല്ലാ ഫെ​സി​ലി​റ്റേ​റ്റ​ര്‍ അ​നി​ല്‍​കു​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.