സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് റി​സോ​ര്‍​ട്ടി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച് ന​ട​ത്തി
Wednesday, February 8, 2023 11:12 PM IST
കൊ​ല്ലം: ചി​ന്ത ജെ​റോ​മി​ന്‍റെ റി​സോ​ര്‍​ട്ട് വാ​സ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. റി​സോ​ര്‍​ട്ട് വി​വാ​ദ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം ത​ങ്ക​ശേരി​യി​ലെ റി​സോ​ര്‍​ട്ടി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച് ന​ട​ത്തി. കാ​വ​ലി​ല്‍ നി​ന്നും ആ​രം​ഭി​ച്ച മാ​ര്‍​ച്ച് റി​സോ​ര്‍​ട്ടി​ന് മു​ന്നി​ല്‍ പോ​ലി​സ് ത​ട​ഞ്ഞു.
കൊ​ല്ലം ത​ങ്ക​ശേരി​യി​ലെ ഫോ​ര്‍ സ്റ്റാ​ര്‍ റി​സോ​ര്‍​ട്ടി​ല്‍ മൂ​ന്ന് മു​റി​ക​ളു​ള്ള അ​പാ​ര്‍​ട്‌​മെ​ന്‍റി​ല്‍ ചി​ന്താ ജെ​റോം ഒ​ന്നേ​മു​ക്കാ​ല്‍ വ​ര്‍​ഷം താ​മ​സി​ച്ചെ​ന്നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. പ്ര​തി​ദി​നം എ​ണ്ണാ​യി​ര​ത്തി അ​ഞ്ഞൂ​റ് രൂ​പ​യാ​ണ് വാ​ട​ക​യെ​ന്നും ഇ​ക്ക​ണ​ക്കി​ല്‍ 38 ല​ക്ഷ​ത്തോ​ളം രൂ​പ ഹോ​ട്ട​ലി​ന് ചി​ന്ത ന​ല്‍​കേ​ണ്ടി വ​ന്നു​വെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു.
ഇ​ത്ര​യും പ​ണം യു​വ​ജ​ന ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ക്ക് എ​ങ്ങ​നെ കി​ട്ടി, ചി​ന്ത​യു​ടെ സാ​ന്പ​ത്തി​ക സ്രോത​സ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ഷ്ണു സു​നി​ല്‍ പ​ന്ത​ളം, വി​ജി​ല​ന്‍​സി​നും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ടറേറ്റി​ലും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.
അ​തേ​സ​മ​യം, കൊ​ല്ല​ത്തെ ഫോ​ര്‍ സ്റ്റാ​ര്‍ ഹോ​ട്ട​ലി​ലെ താ​മ​സ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി യു​വ​ജ​ന ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം രം​ഗ​ത്തെ​ത്തി. അ​നാ​രോ​ഗ്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളു​ള്ള അ​മ്മ​യു​ടെ ചി​കി​ത്സാ സ​മ​യ​ത്താ​ണ് റി​സോ​ര്‍​ട്ടി​ല്‍ താ​മ​സി​ച്ച​തെ​ന്നും അ​റ്റാ​ച്ച്ഡ് ബാ​ത്‌​റൂ​മി​ല്ലാ​ത്ത സ്വ​ന്തം വീ​ട് പു​തു​ക്കി പ​ണി​യു​ന്ന സ​മ​യ​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ചി​ന്ത ജെ​റോ​മി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​രു​പ​തി​നാ​യി​രം രൂ​പ​യാ​ണ് വാ​ട​ക​യി​ന​ത്തി​ല്‍ ന​ല്‍​കി​യ​ത്. ത​ന്‍റെ ശന്പളത്തോടൊപ്പം അ​മ്മ​യു​ടെ പെ​ന്‍​ഷ​ന്‍ തു​ക​യു​മു​പ​യോ​ഗി​ച്ച് വാ​ട​ക ന​ല്‍​കി​യെ​ന്ന് ചി​ന്ത വി​ശ​ദീ​ക​രി​ച്ചു.