സാ​ധാ​ര​ണ​ക്കാ​ര​നെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത ബ​ജ​റ്റ്: വി.​ടി.​ര​മ
Wednesday, February 8, 2023 11:14 PM IST
ചാ​ത്ത​ന്നൂ​ർ : സാ​ധാ​ര​ണ​ക്കാ​ര​നെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത ത​ര​ത്തി​ൽ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും നി​കു​തി വ​ർ​ധിപ്പി​ച്ച ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ബി ​ജെ പി ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​നന്‍റ് വി ​ടി ര​മ ആ​രോ​പി​ച്ചു. ബി ​ജെ പി ​ചാ​ത്ത​ന്നൂ​രി​ൽ ന​ട​ത്തി​യ പ്ര​ച​ര​ണ ജാ​ഥ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ചാ​ത്ത​ന്നൂ​ർ ടൗ​ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​വ​ർ.​ ഭൂ​മി​യു​ടെ ന്യാ​യ​വി​ല കൂ​ട്ടി മ​ല​യാ​ളി​യു​ടെ വീ​ടെ​ന്ന സ്വ​പ്ന​വും ത​ക​ർ​ത്തു. എ​ല്ലാം ശ​രി​യാ​കു​മെ​ന്ന് പ​റ​ഞ്ഞ് വോ​ട്ട് തേ​ടി​യ​വ​ർ എ​ല്ലാ​വ​രെ​യും ശ​രി​യാ​ക്കു​ന്ന കാ​ഴ്ച​യാ​ണ് ബ​ജ​റ്റി​ലൂ​ടെ കാ​ണു​ന്ന​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.
മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ളി​യാ​ക്കു​ളം ഉ​ണ്ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ് പ്ര​ശാ​ന്ത്, ക​ർ​ഷ​ക മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് പ​ട്ടാ​ഴി, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം സു​രേ​ഷ് ചാ​ത്ത​ന്നൂ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, സ​ഹ​ക​ര​ണ സെ​ൽ ജി​ല്ലാ ക​ൺ​വീ​ന​ർ എ​സ്. വി ​അ​നി​ത്ത്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മൈ​ല​ക്കാ​ട് ര​ഞ്ജി​ത്, ന​വീ​ൻ ജി ​കൃ​ഷ്ണ, ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ബി ​ജെ പി ​ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ദ​യാ​ത്ര ആ​ദി​ച്ച​ന​ല്ലൂ​രി​ൽ നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്. ജാ​ഥാ ക്യാ​പ്റ്റ​ൻ ശ്യാം ​പ്ര​വീ​ണി​ന് പാ​ർ​ട്ടി പ​താ​ക കൈ​മാ​റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി. ഗോ​പ​കു​മാ​ർ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദി​ച്ച​ന​ല്ലൂ​ർ, ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ദ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ല്കി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ​ക​ര​മാ​യ പ​ദ്ധ​തി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു പ​ദ​യാ​ത്ര​യു​ടെ ല​ക്ഷ്യം.