കൊല്ലം: പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പ്രസിഡന്റ് വി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എം ബി ശശികല അവതരിപ്പിച്ചു. ഉത്പാദന- കാര്‍ഷിക- ആരോഗ്യ തുടങ്ങിയ എല്ലാ മേഖലകള്‍ക്കും വകയിരുത്തികൊണ്ടുള്ളതായിരുന്നു ബജറ്റ്.