കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത് ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ നേ​താ​വ്
Saturday, March 18, 2023 11:15 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നു​ള്ളി​ല്‍ വ​ച്ച് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ മ​നോ​ജ്‌ ലാ​ല്‍ സ​ര്‍​വീ​സ് സം​ഘ​ട​ന​യാ​യ ജോ​യി​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ പ്ര​ധാ​ന നേ​താ​വ്.

ജോ​യി​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ അ​ഞ്ച​ല്‍ മേ​ഖ​ല​യു​ടെ പ്ര​സി​ഡ​ന്‍റ് ആ​ണ് പി​ടി​യി​ലാ​യ മ​നോ​ജ്‌ ലാ​ല്‍. ബ​ന്ധു​വി​ന്‍റെ വ​സ്തു അ​ള​ന്ന് തി​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ര​വാ​ളൂ​ര്‍ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടാ​യി​രം രൂ​പ കൈ​ക്കൂ​ലി​യാ​യി കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് പു​ന​ലൂ​ര്‍ താ​ലൂ​ക്ക് സ​ര്‍​വേ ഓ​ഫീ​സി​ലെ ഫ​സ്റ്റ് ഗ്രേ​ഡ് സ​ര്‍​വേയ​റാ​യ മ​നോ​ജ്‌ ലാ​ല്‍ വി​ജി​ല​ന്‍​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

മ​നോ​ജ്‌ ലാ​ല്‍ പി​ടി​യി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് എ​ന്‍ജി​ഒ നേ​താ​വ് പി​ടി​യി​ലാ​യി എ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. അ​റ​സ്റ്റി​ലാ​യ മ​നോ​ജ്‌ ലാ​ലി​നെ വി​ജി​ല​ന്‍​സ് സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കൊ​ല്ലം വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മ​നോ​ജ്‌ ലാ​ലി​നെ പി​ടി​കൂ​ടി​യ​ത്.