മിനി സിവിൽ സ്റ്റേഷനിൽ ഫയർ എക്സ്റ്റിഗുഷർ സ്ഥാപിച്ചു
1278731
Saturday, March 18, 2023 11:21 PM IST
കൊട്ടാരക്കര: താലൂക്ക് മിനി സിവിൽ സ്റ്റേഷനിൽ അടിയന്തിര സാഹചര്യം നേരിടാൻ ഫയർ എക്സ്റ്റിഗുഷർ സ്ഥാപിച്ചു. താലൂക്ക് മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ രണ്ടു മാസങ്ങൾക്കു മുമ്പ് ഇലക്ട്രിക്കൽ സ്വിച്ച് ബോർഡിൽ തീ പിടിച്ചപ്പോൾ അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കാനുള്ള ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഇല്ലാതിരുന്നത് മൂലം ഫയർ ഫോഴ്സ് എത്തുന്നത് വരെ തീ അണക്കാൻ സാധിച്ചിരുന്നില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ തഹസീൽദാർ ഇടപെട്ടു സിവിൽ സ്റ്റേഷനിൽ ഫയർ സേഫ്റ്റി സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക്കുകയായിരുന്നു. പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ നിർമാണ ഏജൻസി ആദ്യഘട്ടം എന്ന നിലയിൽ 10 ഫയർ എക്സ്റ്റിഗുഷർ ഉപകരണങ്ങൾ സ്ഥാപിച്ചത്.
മിനി സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ച ഫയർ എസ്റ്റിഗുഷർ ഉപകരണങ്ങൾ തഹസീൽദാർ പി. ശുഭൻ, പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനീയർ സിന്ധു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി തഹസീൽദാർ ശ്രീ അജേഷ് എന്നിവർ ചേർന്ന് പ്രവർത്തനക്ഷമമാക്കി.