പു​തി​യ നാ​ലു​വ​രി ബൈ​പാ​സ് റോ​ഡ്; കി​ഫ്ബി​യു​ടെ അ​നു​മ​തി ല​ഭ്യ​മാ​ക്കി
Saturday, March 18, 2023 11:22 PM IST
കൊ​ട്ടാ​ര​ക്ക​ര: എം ​സി റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ൽ പു​തി​യ നാ​ലു​വ​രി ബൈ​പാ​സ് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ട 110.36 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് കി​ഫ്ബി​യു​ടെ അ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​താ​യി മ​ന്ത്രി കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ അ​റി​യി​ച്ചു. ​

ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന കി​ഫ്ബി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

എം ​സി റോ​ഡി​ല്‍ ലോ​വ​ര്‍ ക​രി​ക്ക​ത്ത് നി​ന്ന് ആ​രം​ഭി​ച്ച് മൈ​ലം വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം എ​ത്തി​ച്ചേ​രും വി​ധ​മാ​ണ് ബൈ​പാ​സ് റോ​ഡ് രൂ​പ​ക​ല്‍​പന ചെ​യ്തി​ട്ടു​ള്ള​ത്. ബൈ​പാ​സി​ല്‍ കൊ​ല്ലം-​പു​ന​ലൂ​ര്‍ ദേ​ശീ​യ​പാ​ത​യ്ക്ക് കു​റു​കെ ഫ്‌​ളൈ​ഓ​വ​റും വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്. മൂന്നു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള ബൈ​പാ​സ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നു​ള്ള മേ​ല്‍​നോ​ട്ട ചു​മ​ത​ല കേ​ര​ളാ റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​നാ​ണ്.