ആവണീശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
1278741
Saturday, March 18, 2023 11:25 PM IST
കുന്നിക്കോട്: സ്ഥിരം തൊഴിൽ കരാർവൽക്കരിക്കുന്ന റെയിൽവേ നടപടികൾക്കെതിരെ ഡിവൈഎഫ്ഐ ആവണീശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
മാർച്ച് ജില്ലാ വൈസ് പ്രസിഡന്റും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ പത്തനാപുരം ബ്ലോക്ക് സെക്രട്ടറി വി.വിഷ്ണു അധ്യക്ഷനായിരുന്നു. എ. എ.വാഹിദ്, സജു രാജൻ, മനോജ് ബാലകൃഷ്ണൻ, അനീസ് മുഹമ്മദ്, രൂപ ശിവപ്രസാദ്, സരുൺ, സുജിത്, ഷിനു മോൻ, അമൽ ബാബു, ലിബു തോമസ്,വിഷ്ണു, മനിൽ, അൻവർ, അഖിൽ എന്നിവർ പ്രസംഗിച്ചു.