കുരീപ്പുഴ വിശുദ്ധ ഔസേപ്പ് പിതാവിന്റെ തിരുനാൾ ഇന്ന് കൊടിയിറങ്ങും
1279148
Sunday, March 19, 2023 11:07 PM IST
കുണ്ടറ: കുരീപ്പുഴ വിശുദ്ധ ഔസേപ്പ് പിതാവിന്റെ തിരുനാൾ ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. തീർഥാടനം 31 വരെ തുടരും. 31 ന് രാവിലെ ആറിനും 11നും നടക്കുന്ന ദിവ്യബലിക്ക് ഫാ. ടി ജെ ആന്റണി മുഖ്യ കാർമികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് തീർഥാടന സമാപന ദിവ്യബലി ക്ക് ഫാ. ഷാജൻ മുഖ്യകാർമികത്വം വഹിക്കും.
തിരുനാൾ സമാപന ദിനമായ ഇന്ന് രാവിലെ 9.30 ന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യ കാർമികത്വത്തിൽ തിരുനാൾ പൊന്തിക്കൽ ദിവ്യബലി നടക്കും. തുടർന്ന് തേരെഴുന്നള്ളത്തും കൊടിയിറക്കും നടക്കും. തിരുന്നാൾ കൊടിയിറക്കിനു ശേഷം സ്നേഹവിരുന്ന്.