കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് കേരള മഹിളാ സംഘം
1279151
Sunday, March 19, 2023 11:07 PM IST
കുണ്ടറ: പെരിനാട് പഞ്ചായത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ളക്ഷാമത്തിന് ഉടൻ പരിഹാരം കാണണമെന്ന് കേരള മഹിളാ സംഘം പെരിനാട് മേഖലാ കൺവെൻഷൻആവശ്യപ്പെട്ടു.
സിപിഐ പെരിനാട് ലോക്കൽ കമ്മിറ്റി ഹാളിൽ നടന്ന മേഖലാ കൺവെൻഷൻ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ് ശ്രീദേവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ദിനേഷ്, പെരിനാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശോഭന അർജുനൻ, ബിന്ദു, ആർ സേതുനാഥ്, സോമരാജൻ, മണികണ്ഠൻ, ഷാജി, സുമംഗല, ലാലിജ, സുനിത, രാധ, ജെയിൻ എന്നിവർ പ്രസംഗിച്ചു .
എസ്. ശ്രീദേവി -പ്രസിഡന്റ്, ലാലാജി, രാധ -വൈസ് പ്രസിഡന്റുമാർ, കുമാരിജയ -സെക്രട്ടറി, സുബിന, അനിത -ജോയിന്റ് സെക്രട്ടറിമാർ എന്നിവരാണ് ഭാരവാഹികൾ.